സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി ; മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്കിനെ കേ​ര​ള ബാ​ങ്കിൽ ലയിപ്പിക്കാനുള്ള  പ്രമേയം തള്ളി ജ​ന​റ​ൽ​ബോ​ഡി

മ​ല​പ്പു​റം: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു വീ​ണ്ടും തി​രി​ച്ച​ടി. മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ക്കാ​നു​ള്ള പ്ര​മേ​യം ത​ള്ളി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​യ​ത്.

മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്കി​നെ കേ​ര​ള ബാ​ങ്കി​ൽ ല​യി​പ്പി​ക്കാ​നു​ള്ള പ്ര​മേ​യം ര​ണ്ടാം ത​വ​ണ​യാ​ണ് ജ​ന​റ​ൽ​ബോ​ഡി യോ​ഗം വോ​ട്ടി​നി​ട്ട് ത​ള്ളി​യ​ത്. 32 നെ​തി​രെ 97വോ​ട്ടു​ക​ൾ​ക്കാ​ണ് ല​യ​ന​പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​തോ​ടെ കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​നാ​യി മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്കി​നെ ഒ​ഴി​വാ​ക്കി മ​റ്റ് പ​തി​മൂ​ന്ന് ബാ​ങ്കു​ക​ളു​ടെ പി​ന്തു​ണ​യോ​ടെ റി​സ​ർ​വ് ബാ​ങ്കി​നെ സ​മീ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നീ​ക്കം. അ​തേ​സ​മ​യം റി​സ​ർ​വ് ബാ​ങ്ക് അ​നു​മ​തി കി​ട്ടി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​നു തി​രി​ച്ച​ടി​യാ​കും.

Related posts