സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​നേ​രെ അ​തി​ക്ര​മം: യു​വാ​ക്ക​ൾ പി​ടി​യി​ൽ; പൊ​ൻ​മു​ടി സ​ന്ദ​ർ​ശി​ച്ച ശേ​ഷം തി​രി​കെ ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രുന്നു പ്ര​തി​ക​ൾ

pepp

ആ​ര്യ​നാ​ട്: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ അപമാനിക്കാൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ളെ ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കു​ള​ത്തു​മ്മ​ൽ മ​രു​തം​കോ​ട് ക​ള​ത്ത​റ​ത്ത​ല വീ​ട്ടി​ൽ സു​ധീ​ൻ (19), മാ​രാ​ന​ല്ലൂ​ർ അ​രു​മാ​ന്നൂ​ർ, പു​ത്ത​ൻ കാ​വു​വി​ള ദീ​പു ഭ​വ​നി​ൽ, വി​ജേ​ഷ് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൊ​ൻ​മു​ടി സ​ന്ദ​ർ​ശി​ച്ച ശേ​ഷം തി​രി​കെ ബൈ​ക്കി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ പ​ള്ളി​വേ​ട്ട​യി​ലെ സ്കൂ​ൾ വീ​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ അ​പ​മാ​ന​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.ഇ​ന്ന​ലെ വൈ​കുന്നേരം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പേ​ഴും​മൂ​ട് ഭാ​ഗ​ത്തു​വ​ച്ചാ​ണ് കു​ട്ടി​ക​ളു​ടെ നേ​രെ ഇ​വ​ർ അ​തി​ക്ര​മം കാ​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ്ര​തി​ക​ളെ ര​ണ്ടു​പേ​രെ​യും മ​ല​യി​ൻ​കീ​ഴ് വ​ച്ച് ആ​ര്യ​നാ​ട് സി​ഐ ബി. ​അ​നി​ൽ​കു​മാ​റും സം​ഘ​വും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts