സ്ഥാനാർഥി നിർണയം, പ്രതിഷേധം കത്തുന്നു! വെട്ടിലായി മുന്നണികൾ; കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധം; പ്രശ്നക്കാർ സാധ്യതാ പട്ടികയിൽ

കോ​ഴി​ക്കോ​ട്: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും സീ​റ്റ് വി​ഭ​ജ​ന​വും എ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യ​തോ​ടെ പലേട​ത്തും പ്ര​തി​ഷേ​ധം ക​ത്തു​ന്നു.

പാ​ര്‍​ട്ടി തീ​രു​മാ​നി​ച്ചാ​ല്‍ അ​തു തീ​രു​മാ​നി​ച്ച​താ​ണെ​ന്ന ആ​പ്ത​വാ​ക്യം പോ​ലും കേ​ള്‍​ക്കാ​ന്‍ കൂ​ട്ടാ​ക്കാ​തെ പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലേ​ക്ക് ഇ​റ​ങ്ങും മു​ന്‍​പേ പ്ര​വ​ര്‍​ത്ത​ക​രെ കാ​ര്യം പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും.

കോ​ണ്‍​ഗ്ര​സി​ല്‍ ഇ​തു പ​തി​വാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ ആ​ദ്യം ക​ലു​ഷി​ത​മാ​യ​ത് സി​പി​എ​മ്മാ​ണ് .

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ കു​റ്റ്യാ​ടി​യി​ലും എ​ല​ത്തൂ​രും വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​നെ​തി​രേ വ​ന്നി​രി​ക്കു​ന്ന​ത്.

എ​ല​ത്തൂ​രി​ല്‍ ഘ​ട​ക​ക​ക്ഷി​യാ​യ എ​ന്‍​സി​പി​യി​ലെ വ​ടം വ​ലി​യാ​ണ് സി​പി​എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്കും ത​ല​വേ​ദ​ന​യാ​യ​തെ​ങ്കി​ല്‍ കു​റ്റ്യാ​ടി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​ന​ല്‍​കി​യ​താ​ണ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​മ​ര്‍​ഷ​ത്തി​ന് വ​ഴി​വ​ച്ച​ത്. പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ പാ​ര്‍​ട്ടി ജി​ല്ലാ​ഘ​ട​കം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പ്രാ​ദേ​ശി​ക ഘ​ട​ക​ത്തി​ലെ പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ച് സം​സ്ഥാ​ന നേ​തൃ​ത്വം പി.​ന​ന്ദ​കു​മാ​റി​നെ പൊ​ന്നാ​നി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ച​തി​നെ പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ രം​ഗ​ത്തെ​ത്തി​യ​തും ത​ല​വേ​ദ​ന​യാ​യി.

സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പൊ​ന്നാ​നി​യി​ല്‍ പാ​ര്‍​ട്ടി പ​താ​ക​യു​മാ​യി തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്.

പരസ്യ പ്രകടനം

കെ​ട്ടി​യി​റ​ക്കി​യ സ്ഥാ​നാ​ര്‍​ഥി​യെ പൊ​ന്നാ​നി​ക്കു വേ​ണ്ടെ​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ന്നാ​നി ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​ത് സി​പി​എം ച​രി​ത്ര​ത്തി​ല്‍ ത​ന്നെ അ​സാ​ധാ​ര​ണ​മാ​ണ്.​

പൊ​ന്നാ​നി​യി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പ്രാ​ദേ​ശി​ക​മാ​യി എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ര​യും ശ​ക്ത​മാ​യൊ​രു പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത് സി​പി​എം നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് ഇ​ട​തു​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​തേ സ​മ​യ​ത്താ​ണ് പൊ​ന്നാ​നി​യി​ല്‍ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​തും.

ര​ണ്ട് ത​വ​ണ മ​ത്സ​രി​ച്ച സ്പീ​ക്ക​ര്‍ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ മാ​റ്റി​യാ​ണ് സി​പി​എം പി.​ന​ന്ദ​കു​മാ​റി​നെ പൊ​ന്നാ​നി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ച​ത്.

എ​ന്നാ​ല്‍, സി​പി​എം പൊ​ന്നാ​നി ഏ​രി​യ സെ​ക്ര​ട്ട​റി ടി.​എം.​സി​ദ്ദീ​ഖി​നെ ഇ​വി​ടെ മ​ത്സ​രി​പ്പി​ക്ക​ണം എ​ന്നാ​യി​രു​ന്നു കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ ആ​വ​ശ്യം.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ ആ​ദ്യം ഏ​രി​യ ക​മ്മി​റ്റി​യി​ലും പി​ന്നീ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ലും ടി.​എം.​സി​ദ്ദീ​ഖി​ന്‍റെ പേ​രാ​ണ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ ഉ​യ​ര്‍​ന്നു കേ​ട്ട​ത്.

എ​ന്നാ​ല്‍, സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ള്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ സി​ഐ​ടി​യു ദേ​ശീ​യ ഭാ​ര​വാ​ഹി പി.​ന​ന്ദ​കു​മാ​ര്‍ പൊ​ന്നാ​നി​യി​ല്‍ മ​ത്സ​രി​ക്ക​ട്ടേ​യെ​ന്ന തീ​രു​മാ​ന​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം എ​ടു​ത്ത​ത്.

പ്രശ്നക്കാർ സാധ്യതാ പട്ടികയിൽ

അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ല്‍ ത​ല്‍​ക്കാ​ലം എ​ല്ലാ​വ​രെ​യും സു​ഖി​പ്പി​ച്ചു​കൊ​ണ്ട് ഓ​രോ മ​ണ്ഡ​ല​ത്തി​ലും അ​ഞ്ചു​പേ​രു​ടെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യു​മാ​യാ​ണ് ഉ​മ്മ​ന്‍​ ചാ​ണ്ടി​യും ചെ​ന്നി​ത്ത​ല​യും ഡ​ല്‍​ഹി​യി​ലേ​ക്ക് വ​ണ്ടി​ക​യ​റി​യ​ത്.

അ​വ​സാ​ന​നി​മി​ഷം വ​രെ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ ഈ ​അ​ഞ്ചു​പേ​ര്‍​ക്കും ഉ​ണ്ട്. അ​വ​സാ​ന​നി​മി​ഷ മു​ണ്ടാ​കു​ന്ന പൊ​ട്ടി​ത്തെ​റി​യെ നേ​തൃ​ത്വം എ​ങ്ങനെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ക​ണ്ട​റി​യ​ണം.

എ​ങ്ങ​നെ​യെ​ങ്കി​ലും സാ​ധ്യ​താ​പ​ട്ടി​ക​യി​ല്‍ ക​ട​ന്നു​കൂ​ടി​യാ​ലും ത​ല​യു​യ​ര്‍​ത്തി നാ​ട്ടി​ല്‍ ന​ട​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രും പാ​ര്‍​ട്ടി​യി​ലു​ണ്ട്.

വി​മ​ത​സ്വ​ര​മു​യ​ര്‍​ത്തി​യ ഗോ​പി​നാ​ഥി​നെ പാ​ല​ക്കാ​ട് സാ​ധ്യ​താ​ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തും നേ​താ​ക്ക​ളു​ടെ ഈ ​ബു​ദ്ധി​യാ​ണ്.

സ്ഥാ​നാ​ര്‍​ഥി ആ​രെ​ന്ന് അ​റി​യു​മ്പോ​ള്‍ എ​ല്ലാം ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കു​ക മാ​ത്ര​മേ ര​ക്ഷ​യു​ള്ളൂ​വെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി, ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി അ​ച്ചു​ത​ണ്ടി​ന്‍റെ നിലപാട്. ഷാഫിയെ പട്ടാന്പിയിലേക്കു മാറ്റി ഗോപിനാഥിനെ മത്സരിപ്പിക്കുമെന്നാണ് ഒരു വിഭാഗത്തിന്‍റെ പ്രതീക്ഷ.

Related posts

Leave a Comment