നാ​ലു​മാ​സം വ​ള​ർ​ച്ച​യു​ള്ള ഭ്രൂ​ണം കാടുപിടിച്ച പറമ്പിൽ ക​ണ്ടെ​ത്തിയ സംഭവം; സമീപവാസിയായ യുവതിയെ പരിശോധനയ്ക്ക് അയച്ച് പോലീസ്


സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: നാ​ലു മാ​സ​ത്തോ​ളം വ​ള​ർ​ച്ച തോ​ന്നു​ന്ന ഭ്രൂ​ണം വ​ലി​യ​തു​റ ക​ട​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മു​ള്ള കാ​ടു​പി​ടി​ച്ച പ്ര​ദേ​ശ​ത്തു നി​ന്ന് ക​ണ്ട​ത്തി.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വ​ലി​യ​തു​റ ക​ട​ൽ​പാ​ല​ത്തി​ന് സ​മീ​പ​ത്തെ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഗോ​ഡൗ​ണ് സ​മീ​പ​ത്തു ചോ​ര​കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​ഞ്ഞ​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലു മാ​സ​ത്തോ​ളം വ​ള​ർ​ച്ച തോ​ന്നു​ന്ന ഭ്രൂ​ണ​മാ​ണ് ഉ​പേ​ക്ഷി​ച്ച​തെ​ന്നു വ്യ​ക്ത​മാ​യ​ത്.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തെ പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന യു​വ​തി​യെ പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി തൈ​യ്ക്കാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ക്ക് മാ​റ്റി.

തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി രാ​ത്രി​യോ​ടെ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ട്.

സം​ഭ​വ​ത്തെ കു​റി​ച്ചു വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു വ​ലി​യ​തു​റ പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ അ​ട​ക്കം ശേ​ഖ​രി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​മാ​യ കു​ടു​ബ​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്.

Related posts

Leave a Comment