ഗ​ർ​ഭി​ണി​യെ കി​ട​ക്ക​യി​ൽ കെ​ട്ടി​യി​ട്ട് തീ​വ​ച്ചു കൊ​ന്നു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ലെ അ​മൃ​ത്‌​സ​റി​ൽ ഗ​ർ​ഭി​ണി​യെ ഭ​ർ​ത്താ​വ് കി​ട​ക്ക​യി​ൽ കെ​ട്ടി​യി​ട്ട​ശേ​ഷം തീ​വ​ച്ചു​കൊ​ന്നു. അ​മൃ​ത്സ​റി​ലെ ബാ​ബ ബ​കാ​ല മേ​ഖ​ല​യി​ലെ ബു​ള്ളി ന​ൻ​ഗ​ലി​ലാ​ണ് 23 കാ​രി​യാ​യ പി​ങ്കി ഭ​ർ​ത്താ​വി​ന്‍റെ കൊ​ടും​ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്.

ഗ​ർ​ഭം ധ​രി​ച്ച് ആ​റു​മാ​സ​ത്തോ​ള​മാ​യ പി​ങ്കി ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട​ര​വ​ർ​ഷം മു​ൻപായി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹം.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പി​ങ്കി​യും ഭ​ർ​ത്താ​വ് സു​ഖ്‌​ദേ​വ് സിം​ഗും ത​മ്മി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​യ​താ​യി ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്നാ​ണ് കു​റ്റ​കൃ​ത്യം ന​ട​ന്ന​ത്.

ഗ്രാ​മ​മു​ഖ്യ​ൻ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ സു​ഖ്‌​ദേ​വി​നെ പോ​ലീ​സ് പി​ന്നീ​ട് അ​റ​സ്റ്റ്ചെ​യ്തു.

 

Related posts

Leave a Comment