ഒരുനാള്‍ മലയാളികള്‍ നെഞ്ചേറ്റി ! അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റതോടെ മീന്‍വില്‍പ്പന നിലച്ചു; സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ് വൈറലായ ഹനാന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ പല ആളുകളുടെയും തലവര മാറുന്ന കാഴ്ചയാണ് കാണുന്നത്. പ്രശസ്തനാകാന്‍ സിനിമയിലോ സീരിയലിലോ അഭിനയിക്കണമെന്നോ സാമൂഹ്യ പ്രവര്‍ത്തനം നടത്തണമെന്നോ ഉള്ള ധാരണകളെല്ലാം പൊളിച്ചെഴുതപ്പെട്ടു.

ഒരാളെ സെലിബ്രിറ്റി ആക്കാനും ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതാക്കാനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. അത്തരത്തില്‍ ഒറ്റരാത്രി കൊണ്ട് സോഷ്യല്‍ മീഡിയ സ്റ്റാറാക്കിയ ഒരാളാണ് ഹനാന്‍.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി പഠനവും കച്ചവടവും ഒരേ സമയത്ത് കൊണ്ടുപോയ ഹനാനെ മലയാളക്കര നെഞ്ചേറ്റാനും അധികം താമസമുണ്ടായില്ല.

പാലാരിവട്ടം അമ്പലം ജംഗ്ഷനില്‍ നിറ പുഞ്ചിരിയോടെ സ്‌കൂള്‍ യൂണിഫോമില്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്.

സര്‍ക്കാര്‍ വരെ ഹനാന് സഹായവുമായെത്തി. പക്ഷെ ദിവസങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ തന്നെ അവള്‍ക്കെതിരെ തിരിഞ്ഞു. പബ്ലിസിറ്റി ആണ് ഹനന്റെ ഉദ്ദേശം എന്നും, അതിന്ന് വേണ്ടിയാണ് ഇത് പോലെയുള്ള വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നും പറഞ്ഞു കൊണ്ട് ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ പെണ്‍കുട്ടിയ്ക്കു നേരെയുണ്ടായി.

ഉയരത്തിലെത്തിച്ചവര്‍ തന്നെ തള്ളി കുഴിയിലേക്കിട്ടു. ആ സമയത്ത് ഹനാന് ഒരു ആക്‌സിഡന്റ് സംഭവിച്ചു. ഈ അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റ് കിടപ്പിലായ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ പിന്നെ ഹനാനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. എന്നാവ്ഡ ഈയടുത്താണ് താരം ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിത കാര്യം വെളിപ്പെടുത്തിയത്.

ഹനന്റെ വാക്കുകളിങ്ങനെ.. ”ആക്‌സിഡന്റ് ആയത് കൊണ്ട് ഇപ്പോള്‍ മീന്‍ വില്‍ക്കാന്‍ പോകാറില്ല. റിസ്‌ക് എടുക്കരുത് എന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.

മാര്‍ക്കറ്റില്‍ പോയി നടക്കാനും ഭാരം ചുമക്കാനും വില്‍ക്കാനും ഈ അവസ്ഥയില്‍ എനിക്ക് കഴിയില്ല. എനിക്ക് സഹായ വാഗ്ദാനങ്ങള്‍ ഒരുപാട് വന്നിരുന്നു. പക്ഷെ അതില്‍ മിക്കതും തിരിച്ചു പോയി.”

”എനിക്കെതിരെ പല സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. അവര്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. അവരോടൊക്കെ എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ”.

”ഞാന്‍ ഇതുവരെ എന്റെ മനസ്സാക്ഷിക്കു നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. ഞാന്‍ ആര്‍ക്കും ഒരു തെറ്റും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അത് കൊണ്ട് എന്നെ ആക്രമിക്കുന്നത് കണ്ട് ഒരുപാട് ദിവസങ്ങള്‍ കരഞ്ഞിട്ടുണ്ട്. അതെ അവസരത്തില്‍ ഒരുപാട് പേര് പിന്തുണയും അറിയിച്ചിട്ടുണ്ട്.” ഹനാന്‍ കൂട്ടിചേര്‍ത്തു..

Related posts

Leave a Comment