പൃഥിരാജിനെ ഓഡിഷൻ ചെയ്തയാൾ ഒടുവിൽ അദ്ദേഹത്തിന്‍റെ സിനിമയിൽ നടനായി..


ഇ​രു​പ​തു വ​ർ​ഷം മു​ൻ​പാ​ണ്. ഞാ​ൻ ഒ​രു സി​നി​മ​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി പു​തു​മു​ഖ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ ആ​ലോ​ച​ന ന​ട​ത്തി​യ സ​മ​യം. അ​ന്ത​രി​ച്ച ന​ട​ൻ സു​കു​മാ​ര​ന്‍റെ മ​ക​ൻ പൃ​ഥ്വി​രാ​ജ് എ​ന്‍റെ മു​ന്നി​ലെ​ത്തി​യ​ത് അ​ങ്ങ​നെ​യാ​ണ്.

ഞാ​ൻ ഓ​ഡി​ഷ​ൻ ന​ട​ത്തി​യെ​ങ്കി​ലും അ​ന്ന് ആ ​സി​നി​മ മു​ന്നോ​ട്ടുപോ​യി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു ദി​വ​സം സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് വി​ളി​ച്ചു.

പൃ​ഥ്വി​രാ​ജി​നെ ഞാ​ൻ ഓ​ഡി​ഷ​ൻ ന​ട​ത്തി​യെ​ന്ന​റി​ഞ്ഞ്, അ​ഭി​പ്രാ​യം തി​ര​ക്കാ​നാ​ണു വി​ളി​ച്ച​ത്. പൃ​ഥ്വി​രാ​ജി​നെ​ക്കു​റി​ച്ചു​ള്ള എ​ന്‍റെ ന​ല്ല വാ​ക്കു​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ന്ദ​നം എ​ന്ന സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ച്ച​ത്.

ആ​ദ്യ​മാ​യി ഓ​ഡി​ഷ​ൻ ന​ട​ത്തി​യ സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ, എ​ന്നെ​ങ്കി​ലും സി​നി​മ സം​വി​ധാ​നം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ എ​ന്നെ അ​ഭി​ന​യി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പൃ​ഥ്വി​രാ​ജി​നു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് ലൂ​സി​ഫ​റി​ലേ​ക്കു വി​ളി​ച്ച​ത്. പൃ​ഥ്വി​രാ​ജി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​സി​നെ ഓ​ഡി​ഷ​ൻ ന​ട​ത്തി​യെ​ങ്കി​ലും ആ ​സി​നി​മ മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്ന​തോ​ടെ ഇ​രു​വ​രെ​യും ഒ​ന്നി​ച്ച് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യി. -ഫാ​സി​ൽ

Related posts

Leave a Comment