പ്രിയ വാര്യര്‍ തെലുങ്കിലേക്ക് ! ടോളിവുഡ് കീഴടക്കാന്‍ ഒരുങ്ങുന്നത് ഈച്ചയിലെ നായകന്‍ നാനിക്കൊപ്പം; പ്രിയ കുട്ടൂസിന്റെ തെലുങ്ക് ആരാധകര്‍ ആവേശത്തില്‍…

ഒരൊറ്റ കണ്ണിറുക്കല്‍ മതി ജീവിതം മാറാന്‍ എന്ന് പ്രിയാ വാര്യരുടെ കാര്യത്തില്‍ കണ്ണടച്ചു പറയാം. കാരണം ഒരൊറ്റ കണ്ണിറുക്കലിലൂടെയാണ് ആരാധകര്‍ പ്രിയാ കുട്ടൂസ് എന്നു വിളിക്കുന്ന താരം ലോക പ്രശസ്തയായത്. അതോടെ കൈ നിറയെ സിനിമകളുമായി. ഇപ്പോള്‍ താരം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്നതാണ് പുതിയ വാര്‍ത്ത.

ഈച്ച ഫെയിം നാനിയുടെ നായികയാവാനാണ് പ്രിയ വാര്യരെ ക്ഷണിച്ചിരിക്കുന്നത്. വിക്രം കുമാര്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ നാനിയാണ് നായകന്‍. ഈ ചിത്രത്തില്‍ നാനിയുടെ നായികയാവാന്‍ പ്രിയ വാര്യരെ ക്ഷണിച്ചുവെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ചിത്രത്തിന്റെ ഓഡിഷനും ലുക്ക് ടെസ്റ്റിനുമായി ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ കണ്ണിറുക്കലാണ് പ്രിയയുടെ തലവര മാറ്റിയത്. അഡാര്‍ ലൗ ഇതുവരെ റിലീസ് ചെയ്തില്ലെങ്കിലും ഇതിനോടകം നിരവധി ചിത്രങ്ങളുമായി താരം കരാര്‍ ഒപ്പിട്ടുവെന്നാണ് വിവരം.

Related posts