പ്രിയ വാര്യര്‍ തെലുങ്കിലേക്ക് ! ടോളിവുഡ് കീഴടക്കാന്‍ ഒരുങ്ങുന്നത് ഈച്ചയിലെ നായകന്‍ നാനിക്കൊപ്പം; പ്രിയ കുട്ടൂസിന്റെ തെലുങ്ക് ആരാധകര്‍ ആവേശത്തില്‍…

ഒരൊറ്റ കണ്ണിറുക്കല്‍ മതി ജീവിതം മാറാന്‍ എന്ന് പ്രിയാ വാര്യരുടെ കാര്യത്തില്‍ കണ്ണടച്ചു പറയാം. കാരണം ഒരൊറ്റ കണ്ണിറുക്കലിലൂടെയാണ് ആരാധകര്‍ പ്രിയാ കുട്ടൂസ് എന്നു വിളിക്കുന്ന താരം ലോക പ്രശസ്തയായത്. അതോടെ കൈ നിറയെ സിനിമകളുമായി. ഇപ്പോള്‍ താരം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണെന്നതാണ് പുതിയ വാര്‍ത്ത. ഈച്ച ഫെയിം നാനിയുടെ നായികയാവാനാണ് പ്രിയ വാര്യരെ ക്ഷണിച്ചിരിക്കുന്നത്. വിക്രം കുമാര്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ നാനിയാണ് നായകന്‍. ഈ ചിത്രത്തില്‍ നാനിയുടെ നായികയാവാന്‍ പ്രിയ വാര്യരെ ക്ഷണിച്ചുവെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ചിത്രത്തിന്റെ ഓഡിഷനും ലുക്ക് ടെസ്റ്റിനുമായി ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ കണ്ണിറുക്കലാണ് പ്രിയയുടെ തലവര മാറ്റിയത്. അഡാര്‍ ലൗ ഇതുവരെ റിലീസ് ചെയ്തില്ലെങ്കിലും ഇതിനോടകം നിരവധി ചിത്രങ്ങളുമായി താരം കരാര്‍ ഒപ്പിട്ടുവെന്നാണ്…

Read More

കണ്ണിറുക്കി ആളെ കൈയ്യിലെടുത്ത താരത്തെ കടത്തിവെട്ടി മറ്റൊരു യുവസുന്ദരി; സാക്ഷിയുടെ സെക്‌സി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു…

ഒമര്‍ ലുലുവിന്റെ ചിത്രമായ അഡാര്‍ലവിലെ നായിക പ്രിയാവാര്യരുടെ സൈറ്റടിയില്‍ മയങ്ങിയത് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ്. ഒരൊറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും പ്രിയ ഇന്റര്‍നെറ്റില്‍ തരംഗമാവുകയും ചെയ്തു. കൂടാതെ ഇന്‍സ്റ്റാഗ്രാം ഫോളേവേഴ്സിന്റെ എണ്ണത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കന്‍ ബര്‍ഗിനെപ്പോലും പിന്തള്ളുകയും ചെയ്തു. 52 ലക്ഷത്തിലധികം ആളുകളാണ് ഇപ്പോള്‍ പ്രിയയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോചെയ്യുന്നത്. ഇപ്പോഴിത പ്രിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു താരം രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ചൂടോറിയ ചര്‍ച്ചാ വിഷയം സാക്ഷി മാലിക് എന്ന സുന്ദരിയെക്കുറിച്ചാണ്. ഒറ്റ ഡാന്‍സ് നമ്പര്‍ കൊണ്ടാണ് സാക്ഷി സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയത്. സാക്ഷി മാലികിനു ഇന്‍സ്റ്റാഗ്രാമില്‍ ചുരങ്ങിയ സമയത്തിനുള്ളില്‍ തന്നെ പത്തുലക്ഷത്തിലധികം ഫോാളോവേഴ്സിനെ നേടാനും സാക്ഷിക്ക് കഴിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസം കൊണ്ട് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. മോഡല്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട സാക്ഷിയുടെ പരസ്യചിത്രങ്ങളെല്ലാം തന്നെ ജനപ്രിയമാണ്. വളരെ നേരത്തെ…

Read More

കണ്ണിറുക്കി പെണ്‍കുട്ടി ‘പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാവുന്നു ? രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് കരണ്‍ ജോഹര്‍ എന്നും റിപ്പോര്‍ട്ട്

ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ഇടനെഞ്ചിലേക്ക് ഇടിച്ചു കയറിയ പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്താനിരിക്കുന്ന പ്രിയ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തില്‍ കാണിച്ച കണ്ണിറുക്കല്‍ ലോകം മുഴുവന്‍ നടിയ്ക്ക് ആരാധകരെ സൃഷ്ടിച്ചിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പുതന്നെ നടിയെത്തേടി ബോളിവുഡില്‍ നിന്നും വമ്പന്‍ ഓഫര്‍ വന്നിരിക്കുകയാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്‍വീര്‍സിംഗിന്റെ നായികയായാവും നടി ബോളിവുഡില്‍ അരങ്ങേറുക എന്നും സൂചനയുണ്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്.ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയയെ ഏറെ പരിചിതമായതിനാലാണ് പരിഗണിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിംബ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് രണ്‍വീര്‍ എത്തുക.ഈ വര്‍ഷം അവസാനം…

Read More

പ്രിയയുടെ സൈറ്റടിയില്‍ വീണവരില്‍ പ്രമുഖ അന്താരാഷ്ട്ര കമ്പനികളും ! ഇന്‍സ്റ്റഗ്രാമില്‍ ‘അഡാര്‍’ നായികയെ കാത്തിരിക്കുന്നത് ‘അഡാര്‍’ അവസരങ്ങള്‍…

  തൃശൂര്‍: ഒരൊറ്റ കണ്ണിറുക്കലിലൂടെ പ്രിയാ വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ മറികടന്നത് പ്രമുഖ കമ്പനികളെ. ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിങ്ങിലൂടെ സുന്ദരിയെ കാത്തിരിക്കുന്നത് ”അഡാര്‍” അവസരങ്ങളാണ്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രമോഷന് പുറമേ പരസ്യവരുമാനവും താരത്തിനു കിട്ടിത്തുടങ്ങി. ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ വലിയ ബ്രാന്‍ഡ് ഉത്പന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇന്‍ഫല്‍വന്‍സര്‍ മാര്‍ക്കറ്റിങ്. ഒറ്റ ദിവസംകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണു പ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ഒറ്റ ദിവസം കൊണ്ട് പ്രിയയെ പിന്തുടരാന്‍ തുടങ്ങിയത് 6.06 ലക്ഷത്തിലേറെ പേരാണ്. യു.എസ്. ടിവി താരമായ കെയില്‍ ജെന്നര്‍ (8.8 ലക്ഷം), ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ (6.8 ലക്ഷം) എന്നിവരാണു പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍. 38 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ പ്രിയയെ പിന്തുടരുന്നത്. ലോക സുന്ദരി മാനുഷി ചില്ലറിന് പോലും 28 ലക്ഷം…

Read More