യു​വ​തി​യി​ല്‍നി​ന്ന് 27 ല​ക്ഷം രൂ​പ ത​ട്ടി​യ സംഭവം; പി​ടി​യി​ലാ​യ സി​നി​മ നി​ര്‍​മാതാ​വ് കൂടുതൽ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ? അന്വേഷണം ആരംഭിച്ച് പോലീസ്


കൊ​ച്ചി: സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി യു​വ​തി​ല്‍ നി​ന്നും 27 ല​ക്ഷം രൂ​പ ക​ടം വാ​ങ്ങി​യ ശേ​ഷം തി​രി​കെ ന​ല്‍​കാ​തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സി​നി​മാ നി​ര്‍​മാ​താ​വ് സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം കീ​ഴും​പ​റ​മ്പ് സ്വ​ദേ​ശി എം.​കെ. ഷ​ക്കീ​ര്‍ (46) ആ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി​യെ നാ​യി​ക​യാ​യി തീ​രു​മാ​നി​ച്ച സി​നി​മ​യി​ല്‍ പ​ണ​ത്തിന്‍റെ കു​റ​വ് മൂ​ലം ചി​ത്രീ​ക​ര​ണം മു​ട​ങ്ങു​മെ​ന്ന് ധ​രി​പ്പി​ച്ച് തി​രി​കെ കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് യു​വ​തി​യി​ല്‍ നി​ന്നും 27 ല​ക്ഷം രൂ​പ വാ​ങ്ങി​യ​ത്. പി

​ന്നീ​ട് യു​വ​തി പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഇ​യാ​ള്‍ യു​വ​തി​യെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തോ​ടെ യു​വ​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട് നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment