നി​പ്പാ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: നി​പ്പാ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ തീ​രു​മാ​നി​ച്ചു. മേ​യ് 26ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ), പോ​ലീ​സ് വ​കു​പ്പി​ൽ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ) ത​സ്തി​യി​ലേ​ക്കു​ള്ള ഒ​എം​ആ​ർ പ​രീ​ക്ഷ ജൂ​ലൈ 22ന് ​ന​ട​ത്തും.

ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ്, കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് അ​ലൈ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ക​ന്പ​നി​യി​ലെ ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് (പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക നി​യ​ന​മം), ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സി​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ ഓ​ഗ​സ്റ്റ് അ​ഞ്ചി​നും ന​ട​ത്തു​ന്ന​തി​ന് പി​എ​സ്‌​സി യോ​ഗം തീ​രു​മാ​നി​ച്ചു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 3.15 വ​രെ​യാ​ണ് പ​രീ​ക്ഷ.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ ഫി​സി​ക്സ് (ജൂ​ണി​യ​ർ) പ​രീ​ക്ഷ ഈ ​മാ​സം 27നും ​ഇ​ന്ത്യ​ൻ സി​സ്റ്റം​സ് ഓ​ഫ് മെ​ഡി​സി​ൻ/​ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​യു​ർ​വേ​ദ), അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​യു​ർ​വേ​ദ) പ​രീ​ക്ഷ ഈ ​മാ​സം 28നും, ​വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​ണി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ (മെ​ക്കാ​നി​ക്ക് റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ് എ​യ​ർ ക​ണ്ടീ​ഷ​നിം​ഗ്) പ​രീ​ക്ഷ ഈ ​മാ​സം 29നും ​രാ​വി​ലെ 7.30 മു​ത​ൽ 9.15 വ​രെ ന​ട​ത്തും.

Related posts