വന്യമൃഗങ്ങളുടെ ആക്രമത്തിൽ സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ന്‍​മ​ണ്ണി​ല്‍ പശുചത്തു; പുലിയാണെന്ന സംശയവുമായി നാട്ടുകാർ രംഗത്ത്

ചി​റ്റാ​ര്‍: സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ന്‍​മ​ണ്ണി​ല്‍ വ​ന്യ​മൃ​ഗങ്ങൾ വ​ള​ര്‍​ത്തു പ​ശു​വി​നെ കൊ​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ ഗു​രു​നാ​ഥ​ന്‍​മ​ണ്ണ് മേ​പ്പു​റ​ത്ത് കു​ഞ്ഞു​മോ​ന്‍റെ പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്.

വീ​ടി​നു സ​മീ​പം തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി ഒ​രു​ഭാ​ഗം ഭ​ക്ഷി​ച്ചി​ട്ടു​ണ്ട്. പു​ലി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു ക​രു​തു​ന്നു. വ​ന​മേ​ഖ​ല​യോ​ടു ചേ​ര്‍​ന്ന പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം അ​തി​രൂ​ക്ഷ​മാ​ണ്.

ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളി​ല്‍ നി​ത്യ​വൃ​ത്തി​ക്കാ​യി വ​ള​ര്‍​ത്തി വ​രു​ന്ന മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചു കൊ​ല്ലു​ന്ന​തു പ​തി​വാ​യി​ട്ടു​ണ്ട്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ കാ​ട്ടു​പ​ന്നി​യും കാ​ട്ടാ​ന​യും പ​ക്ഷി​ക​ളു​മെ​ല്ലാം വ​ന്‍​തോ​തി​ല്‍ നാ​ശം​വ​രു​ത്തു​ക​യും ചെ​യ്യു​ന്നു.

Related posts

Leave a Comment