പാലക്കുഴിയിൽ മൂ​രി കൂ​റ്റ​ൻ ച​ത്ത സംഭവം; ആക്രമിച്ചത് കടുവയെന്ന് നാട്ടുകാർ, പുലിയെന്ന് വനംവകുപ്പ്

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി വി​ല​ങ്ങ​ൻ​പാ​റ​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​രി കൂ​റ്റ​ൻ ച​ത്ത സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ക​ടു​വ​യാ​ണ് മൃ​ഗ​ത്തെ കൊ​ന്ന​തെ​ന്ന് നാ​ട്ടു​ക്കാ​ർ സം​ശ​യി​ക്കു​ന്പോ​ൾ ക​ടു​വ​യ​ല്ല, പു​ലി ത​ന്നെ​യാ​ണ് മൂ​രി കൂ​റ്റ​നെ കൊ​ന്ന​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു.

കഴിഞ്ഞദിവസം വി​ല​ങ്ങ​ൻ​പ്പാ​റ പു​തു​വ​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജു​വി​ന്‍റെ മൂ​രി​യെ​യാ​ണ് കൊ​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന് തെ​ങ്ങി​ൽ കെ​ട്ടി​യി​രു​ന്ന ര​ണ്ട് വ​യ​സ്സു​ള്ള 150 കി​ലോ തൂ​ക്കം വ​രു​ന്ന മൂ​രി കൂ​റ്റ​നെ​യാ​ണ് മ​ൽ​പി​ടു​ത്ത​ത്തി​ൽ ക​ഴു​ത്തി​ൽ മാ​ര​ക​മാ​യ മു​റി​വേ​ൽ​പ്പി​ച്ച് കൊ​ന്ന​ത്.

മൂ​രി​യെ കെ​ട്ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​ർ​പൊ​ട്ടി​ച്ച് കു​റ​ച്ച് ദൂ​രം വ​ലി​ച്ചു​കൊ​ണ്ട് പോ​യി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ടു​ക​ളേ​യും വ​ള​ർ​ത്തു​നാ​യ്ക്ക​ളേ​യും പു​ലി ആ​ക്ര​മി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര വ​ലി​യ മൃ​ഗ​ത്തെ ആ​ക്ര​മി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണെ​ന്ന് നാ​ട്ടു​കാർ പ​റ​യു​ന്നു. ഇ​തി​നാ​ലാ​ണ് മൂ​രി കൂ​റ്റ​നെ ആ​ക്ര​മി​ച്ച​ത് പു​ലി​യ​ല്ല, ക​ടു​വ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്ന​ത്.

വ​ലി​യ കാ​ൽ​പ്പാ​ടു​ക​ളും സ്ഥ​ല​ത്തു​ണ്ട്. പു​ലി​യാ​ണെ​ങ്കി​ൽ 150 കി​ലോ തൂ​ക്ക​മു​ള്ള മൂ​രി​കൂ​റ്റ​നെ വ​ലി​ച്ച് കൊ​ണ്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഉ​ട​മ​ക്ക് ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

Related posts