ഈച്ചപിടിക്കുന്ന, എല്ലുംതോലുമായ ശരീരം! തെരുവില്‍ മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന കുഞ്ഞിന് തുണയായി സാമൂഹ്യപ്രവര്‍ത്തക; കാണാതെ പോവരുത് ഈ വീഡിയോ

1499145643നോട്ട് നിരോധനവും ജിഎസ്ടിയും ഒക്കെയായി രാജ്യം പുരോഗതിയിലേയ്ക്ക് കുതിക്കുകയാണെന്ന് രാഷ്ട്രീയ നേതൃത്വം അവകാശപ്പെടുമ്പോഴും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ആളുകളും ആവശ്യത്തിന് പോഷകാഹാരം പോലും കഴിയ്ക്കാനില്ലാതെ നരകിച്ചുകഴിയുകയാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. പട്ടിണിമൂലം മരണത്തോട് മല്ലടിക്കുന്ന നിരവധി കുട്ടികള്‍ രാജ്യത്തെ വിവിധ തെരുവുകളില്‍ അലയുന്നുണ്ട്. അധികൃതര്‍ ഇതൊന്നും കണ്ടാതായി നടിയ്ക്കുന്ന ഭാവമില്ല. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് തെരുവില്‍ അലയുന്ന കുട്ടികളാണ് ഏറ്റവും കൂടുതല്‍ നരകയാതന അനുഭവിച്ച് കാണുന്നത്. സാമൂഹ്യപ്രവര്‍ത്തകാരാരെങ്കിലും ഇടപെട്ട് അവര്‍ക്ക് വേണ്ടത് ചെയ്താലായി, ഇല്ലെങ്കിലായി.

1499145566

അല്ലാത്തപക്ഷം, പട്ടിണിമൂലം എല്ലും തോലുമാവുന്ന കൈക്കുഞ്ഞുങ്ങളടക്കമുള്ളവര്‍ പിന്നീട് അണുബാധയും പിടിപെട്ട് പുഴുവരിച്ച് അവസാനം ഏതെങ്കിലും മൃഗങ്ങള്‍ക്കോ പക്ഷികള്‍ക്കോ ആഹാരമാവുന്നതൊക്കെ ഇന്ത്യയിലെ വിവിധ തെരുവോരങ്ങളില്‍ സ്ഥിരം കാഴ്ചയാണ്. സമാനമായ രീതിയില്‍ പട്ടിണിമൂലം മരണത്തിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന ഒരു കുഞ്ഞിനെ തെരുവില്‍ നിന്ന് രക്ഷപ്പെടുത്തുന്ന പുഷ്പ ശ്രീവാത്സവ എന്ന സ്ത്രീയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരമായിരിക്കുന്നത്. ഇന്‍ഡോറിലാണ് സംഭവം. കുഞ്ഞിനെ ഈ സ്ത്രീ ശുശ്രൂഷിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പത്ത് മാസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. പോഷകാഹാരക്കുറവും അണുബാധയുംകൊണ്ട് അവശയായ കുഞ്ഞിനെ ഏഴ് വയസ് മാത്രം പ്രായമുള്ള സഹോദരിയില്‍ നിന്നാണ് പുഷ്പ ഏറ്റെടുത്തത്. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതിനുശേഷം കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. മനസാക്ഷിയെ നടുക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നതെന്നതും ശ്രദ്ധേയം. കണ്ണീരിന്റെ അകമ്പടിയോടെയല്ലാതെ ഈ വീഡിയോ കണ്ടതീര്‍ക്കാന്‍ സാധിക്കില്ല എന്നതാണ് ഈ വീഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത.

Related posts