പു​തു​പ്പ​ള്ളി പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ല്‍; പൂ​ഴി​ക്ക​ട​ക​നു​മാ​യി മു​ന്ന​ണി​ക​ള്‍


കോ​ട്ട​യം: ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി പ്ര​മാ​ണി​ച്ച് സ്ഥ​നാ​ര്‍​ഥി​ക​ളാ​യ ചാ​ണ്ടി ഉ​മ്മ​ൻ, ജെ​യ്ക് സി. ​തോ​മ​സ്, ലി​ജി​ൻ​ലാ​ൽ എ​ന്നി​വ​ർ​ക്ക് ഇ​ന്നു കാ​ര്യ​മാ​യ പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ല.

അ​തേ​സ​മ​യം, മ​ണ്ഡ​ല​മാ​കെ ഓ​ടി​ന​ട​ന്നു​ള്ള വോ​ട്ട​ഭ്യ​ര്‍​ഥ​ന രാ​വി​ലെ മു​ത​ല്‍ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രം​ഭി​ച്ചു. കു​ടും​ബ​യോ​ഗ​ങ്ങ​ളും സ്‌​ക്വാ​ഡ് വ​ര്‍​ക്കു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ച​ത​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.

പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു നാ​ലു നാ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ പു​തു​പ്പ​ള്ളി പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ലേ​ക്കെ​ത്തു​ക​യാ​ണ്. ‌മു​ഖ്യ​മ​ന്ത്രി​ക്കും സ​ര്‍​ക്കാ​രി​നു​മെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​സ്ത്ര​ങ്ങ​ൾ യു​ഡി​എ​ഫ് തൊ​ടു​ക്കു​ന്പോ​ൾ വി​ക​സ​നം കൊ​ണ്ടു​ള്ള മ​റു​പ​ടി​യാ​ണ് എ​ല്‍​ഡി​എ​ഫ് ന​ല്‍​കു​ന്ന​ത്.

ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ക​പ​ട​മു​ഖം തു​റ​ന്നു​കാ​ട്ടി സ്വാ​ധീ​നം ഉ​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് എ​ന്‍​ഡി​എ ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്.
യു​ഡി​എ​ഫി​നു വേ​ണ്ടി ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഇ​ന്നെ​ത്തും. ഇ​ട​തു ക്യാ​മ്പി​ന് ആ​വേ​ശം​പ​ക​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ മൂ​ന്നു പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ്ര​സം​ഗി​ച്ചു.

നാ​ളെ വീ​ണ്ടും പൊ​തു​യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മ​ണ്ഡ​ല​ത്തി​ലെ​ത്തും. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​രെ​യും വി. ​മു​ര​ളീ​ധ​ര​നെ​യും മു​ന്‍​നി​ര്‍​ത്തി​യാ​ണ് ബി​ജെ​പി അ​വ​സാ​ന ലാ​പ്പ് പ്ര​ചാ​ര​ണം.

ഓ​ണാ​ഘോ​ഷ​ത്തി​നാ​യി മ​ട​ങ്ങി​യ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്നു രാ​വി​ലെ മ​ണ്ഡ​ല​ത്തി​ല്‍ തി​രി​ച്ചെ​ത്തി. ഒ​ന്നി​നു വൈ​കി​ട്ട് അ​ഞ്ചി​ന് അ​യ​ര്‍​ക്കു​ന്ന​ത്തും ആ​റി​നു പു​തു​പ്പ​ള്ളി​യി​ലും എ.​കെ. ആ​ന്‍റ​ണി പ്ര​സം​ഗി​ക്കും. ര​ണ്ടി​നു ശ​ശി ത​രൂ​ര്‍ എം​പി പാ​മ്പാ​ടി​യി​ല്‍ റോ​ഡ്‌​ഷോ ന​ട​ത്തും.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍ ലാ​ലി​നു വേ​ണ്ടി കേ​ന്ദ്ര മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, ടോം ​വ​ട​ക്ക​ന്‍ എ​ന്നി​വ​ര്‍ ഇ​ന്ന​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ന​ട​ത്തി.

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, മ​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം, അ​നി​ല്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും.

Related posts

Leave a Comment