വി​ജി​ല​ന്‍​സ് ‘ഓ​ന്തി​ന്റെ’ സ്വ​ഭാ​വം കാ​ണി​ക്കു​ന്നു ! രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

ത​മി​ഴ്നാ​ട് വി​ജി​ല​ന്‍​സി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഭ​ര​ണം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി നി​റം മാ​റു​ക​യാ​ണെ​ന്നും വി​ജി​ല​ന്‍​സി​ന് ഓ​ന്തി​ന്റെ സ്വ​ഭാ​വ​മാ​ണെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

ഡി​എം​കെ മ​ന്ത്രി​മാ​രു​ള്‍​പ്പെ​ട്ട കേ​സു​ക​ളി​ല്‍ സ്പെ​ഷ്യ​ല്‍ കോ​ട​തി​ക​ളും വി​ജി​ല​ന്‍​സ് പ​റ​യു​ന്ന വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു.

ഇ​ത്ത​രം അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​ണ് ഒ​പി​എ​സ് കേ​സി​ല്‍ ക​ണ്ട​തെ​ന്നും ജ​സ്റ്റി​സ് ആ​ന​ന്ദ് വെ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ലെ എം​പി​മാ​രേ​യും എം​എ​ല്‍​എ​മാ​രേ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

”മ​ന്ത്രി​മാ​രെ കേ​സു​ക​ളി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​ന്‍ വി​ജി​ല​ന്‍​സി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​യു​ണ്ട്. വി​ജി​ല​ന്‍​സി​ന് ഓ​ന്തി​ന്റെ സ്വ​ഭാ​വ​മാ​ണ്. ഭ​ര​ണം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​വ​ര്‍ നി​റം മാ​റു​ക​യാ​ണ്. പ്ര​ത്യേ​ക കോ​ട​തി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ട്ടി​മ​റി തു​ട​ങ്ങി​യ​ത് ഒ​പി​എ​സ് കേ​സി​ലാ​ണ്. എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും വ്യ​ത്യ​സ്ഥ നി​യ​മം എ​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ഇ​ത് തൊ​ലി​പ്പു​റ​ത്തെ ചെ​റി​യ കു​രു​വാ​ണോ അ​തോ അ​ര്‍​ബു​ദ​മാ​യി പ​ട​ര്‍​ന്നി​ട്ടു​ണ്ടോ​യെ​ന്ന​ത് കോ​ട​തി ക​ണ്ടെ​ത്തും. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത് ഹൈ​ക്കോ​ട​തി​ക്ക് ക​ണ്ണു​കെ​ട്ടി നോ​ക്കി​യി​രി​ക്കാ​നാ​കി​ല്ല. എം​പി​മാ​രും എം​എ​ല്‍​എ​മാ​രും ഉ​ള്‍​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ട്. മ​ന്ത്രി​മാ​രെ​യും എം​എ​ല്‍​എ​മാ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ എ​ല്ലാ​കേ​സു​ക​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഏ​തി​ലെ​ല്ലാം ച​ട്ട​ലം​ഘ​ന​മു​ണ്ടാ​യോ അ​തി​ലെ​ല്ലാം പു​ന​പ​രി​ശോ​ധ​ന​യു​ണ്ടാ​കും.” ജ​സ്റ്റി​സ് ആ​ന​ന്ദ് വെ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം മു​ന്‍​മു​ഖ്യ​മ​ന്ത്രി ഒ ​പ​നീ​ര്‍ സെ​ല്‍​വ​ത്തെ വെ​റു​തെ​വി​ട്ട ഉ​ത്ത​ര​വ് പു​ന​പ്പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​ന കേ​സി​ലാ​യി​രു​ന്നു സ്വ​മേ​ധ​യാ റി​വി​ഷ​ന്‍ ന​ട​പ​ടി​ക്കു​ള്ള ജ​സ്റ്റി​സ് എ​ന്‍ ആ​ന​ന്ദ് വെ​ങ്കി​ടേ​ഷി​ന്റെ അ​സാ​ധാ​ര​ണ​നീ​ക്കം.

ഒ​പി​എ​സി​നെ വെ​റു​തെ വി​ട്ട 2012ലെ ​ശി​വ​ഗം​ഗ സി​ജെ​എം കോ​ട​തി ഉ​ത്ത​ര​വാ​ണ് ഹൈ​ക്കോ​ട​തി പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​ല്‍ വി​ജി​ല​ന്‍​സി​നും ഒ​പി​എ​സി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

മൂ​ന്ന് ഡി​എം​കെ മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റൊ​രു കേ​സി​ല്‍ റി​വി​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ ഈ ​ന​ട​പ​ടി.

Related posts

Leave a Comment