പേപ്പറിൽ വേണ്ട, പെൻഡ്രൈവിൽ മതി..! പു​റ്റി​ങ്ങ​ൽ ദു​ര​ന്തം; ഒ​രു പ്ര​തി​ക്ക് 10,500 പേ​ജു​ക​ൾ; കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് പെ​ൻ​ഡ്രൈ​വി​ലാ​ക്കി ന​ൽ​കാ​ൻ കോ​ട​തി

പ​ര​വൂ​ർ: പു​റ്റി​ങ്ങ​ൾ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത കേ​സ​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന 52 പ്ര​തി​ക​ൾ​ക്കു​ള്ള കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ർ​പ്പ് പെ​ൻ​ഡ്രൈ​വി​ലാ​ക്കി സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ൽ​കാ​ൻ പ്രോ​സി​ക്യൂ​ഷ​നോ​ട് നി​ർ​ദേ​ശി​ച്ച് കോ​ട​തി ഉ​ത്ത​ര​വാ​യി.

തി​രു​വ​ന​ന്ത പു​രം ക്രൈം ​ബ്രാ​ഞ്ച് സി​ബി​സി​ഐ​ഡി​ക്കു​വേ​ണ്ടി നി​ല​വി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് പി. ​എ​സ്. സാ​ബു ഫ​യ​ൽ ചെ​യ്ത കു​റ്റ​പ​ത്ര​ത്തി​ന്‍റെ എ​ഫ്ഐ​ആ​ർ, സാ​ക്ഷി​മൊ​ഴി​ക​ൾ, മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ കൊ​ടു​ത്ത മൊ​ഴി​ക​ൾ, കു​റ്റ​പ​ത്രം, പോ​സ്റ്റു​മോ​ർ​ട്ടം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഇ​ൻ​ക്വ​സ്റ്റ് റി​പ്പോ​ർ​ട്ട്, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു പ്ര​തി​ക്ക് 10,500 പേ​ജു​ക​ൾ വ​രു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പാ​രി​പ്പ​ള്ളി ആ​ർ. ര​വീ​ന്ദ്ര​ന്‍റെ അ​പേ​ക്ഷ​യി​ൽ പേ​പ്പ​ർ കോ​പ്പി​ക​ൾ ഒ​ഴി​വാ​ക്കി ഡി​ജി​റ്റ​ൽ കോ​പ്പി​ൾ ഹാ​ജ​രാ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക്രൈം ​ബ്രാ​ഞ്ചി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യി​ൽ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് സെ​ബാ ഉ​സ്മാ​ൻ ഉ​ത്ത​ര​വി​ട‌ു​ക​യാ​യി​രു​ന്നു. ക്രൈം ​ബ്രാ​ഞ്ചി​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പാ​രി​പ്പ​ള്ളി ആ​ർ. ര​വീ​ന്ദ്ര​ൻ ഹാ​ജ​രാ​യി.

Related posts

Leave a Comment