മന്ത്രി പറഞ്ഞിട്ടും പു​ഴ​യ്ക്ക​ൽ പാ​ല​ത്തി​ൽ എ​ൻ​ജി​നി​യ​റു​ടെ ഉ​ട​ക്ക്;  എംഎൽഎയുടെ നേതൃത്വത്തിൽ  കോ​ണ്‍​ഗ്രസിന്‍റെ രാ​പ്പ​ക​ൽ സ​മ​രം 

തൃ​ശൂ​ർ: പു​ന​ർ​നി​ർ​മി​ച്ച പു​ഴ​യ്ക്ക​ൽ പാ​ല​ത്തി​നു ഫി​റ്റ​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ത്ത​ത് മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നി​യ​റു​ടെ അ​ട്ടി​മ​റി​യാ​ണെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ. ഈ ​റോ​ഡി​ലെ ഗ​താ​ഗ​ത കു​രു​ക്ക് അ​ഴി​ക്കാ​ൻ പാ​ല​ത്തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടാ​മെ​ന്ന് മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ത​ന്നോ​ടു പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി തീ​രാ​ത്ത​തി​നാ​ൽ ഫി​റ്റ​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നോ പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കാ​നോ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് ചീ​ഫ് എ​ൻ​ജി​യി​ർ കൈ​ക്കൊ​ണ്ട​ത്. ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന പാ​ല​ത്തി​ലേ​ക്കു​ള്ള റോ​ഡ് മ​ണ്ണി​ട്ടു​യ​ർ​ത്തി ഉ​ട​നേ തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു പ​ക​രം ത​ട​സ​മു​ണ്ടാ​ക്കി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ചെ​റു​വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ട്ട് കോ​ഴി​ക്കോ​ട് റോ​ഡി​ൽ പു​ഴ​യ്ക്ക​ലി​ലു​ള്ള ഗ​താ​ഗ​ത കു​രു​ക്കു കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ​യ്ക്ക​ലി​ൽ രാ​പ​ക​ൽ സ​മ​രം ആ​രം​ഭി​ക്കും. വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തു​വ​രെ​യാ​ണു സ​മ​രം.

റോ​ഡ് തു​റ​ന്നി​ല്ലെ​ങ്കി​ൽ സെ​പ്റ്റം​ബ​ർ 12 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങു​മെ​ന്നും അ​നി​ൽ അ​ക്ക​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Related posts