പത്ത് ലക്ഷം തിരികെ വാങ്ങാൻ ഒരു ലക്ഷത്തിന്‍റെ ക്വട്ടേഷൻ; കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കം; ക്വട്ടേഷൻ നൽകിയത് കോളജ് വിദ്യാർഥി

കൊ​ല്ലം : കൊ​ട്ടി​യ​ത്ത് പതിനാലുകാ​ര​നെ ത​ട്ടി​ക്കൊ​ണ്ട​ുപോ​യ സം​ഭ​വ​ത്തി​നുപി​ന്നി​ൽ ബ​ന്ധു​ക്ക​ൾ ത​മ്മി​ലു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പാ​ടി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം. കു​ട്ടി​യു​ടെ കു​ടും​ബം ബ​ന്ധു​വി​ൽ​നി​ന്ന് പ​ത്തു​ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്നു.

ഇ​ത് തി​രി​ച്ചു​വാ​ങ്ങാ​നാ​യി ബ​ന്ധു​വി​ന്‍റെ മ​ക​നായ ബി.ഫാം വിദ്യാർഥി മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​യാ​യ ബി​ജു ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് കൊട്ടേഷ​ൻ ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

അതിക്രമിച്ചു കയറി
സം​ഘം ര​ണ്ട് ദി​വ​സം കൊ​ട്ടി​യ​ത്ത് കു​ട്ടി​യു​ടെ വീ​ടി​ന് പ​രി​സ​രം നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ശേ​ഷം വീ​ട്ടി​ൽ ആ​ണു​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

മാ​ർ​ത്താ​ണ്ഡം പോ​ലീ​സ് അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തി​നാ​ൽ കു​ട്ടി​യെ കൊ​ണ്ടു​പോ​യ ഓ​ട്ടോ​റി​ക്ഷ അ​തി​ർ​ത്തി ചെ​ക്കു​പോ​സ്റ്റാ​യ കോ​ഴി​വി​ള​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വേ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കു​ട്ടി​യെ എ​ങ്ങ​നെ​യെ​ങ്കി​ലും മാ​ർ​ത്താ​ണ്ഡ​ത്ത് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം. ഇ​തി​നാ​യി ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ബ​ന്ധു ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന് വാ​ഗ്ദാ​നം ചെ​യ്ത​ത്.

കാർ കസ്റ്റഡിയിൽ
കൊ​ട്ടി​യ​ത്തു​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഘ​ത്തി​ൽ ഒ​ന്പ​തു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ഏ​ഴു​പേ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്.

ബി​ജു​വി​നെ ചോ​ദ്യം ചെ​യ്ത പ്പോ​ഴാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ച​ത്. അ​തേ​സ​മ​യം മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച കു​ട്ടി​യെ നി​യ​മ ന​ട​പ​ടി​ക്കു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Related posts

Leave a Comment