രഹ്നഫാത്തിമയും ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും അടക്കം ഒമ്പതുപേര്‍ ! ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ മത്സരാര്‍ഥികളായി വിക്കിപ്പീഡിയയില്‍ വന്നിരിക്കുന്ന പേരുകള്‍ ഇങ്ങനെ…

മലയാളികളുടെ ആവേശമായ റിയാലിറ്റിഷോ ബിഗ്‌ബോസ് സീസണ്‍ 3 തുടങ്ങാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തിലാണ് ഷോ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ബിഗ്ബോസ് 3 നിങ്ങളുടെ മുന്നിലേക്ക് എത്താന്‍ ഇനി കേവലം അഞ്ച് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്നാണ് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഗ്ബോസ് 3ന്റെ പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഗെയിം ഷോ ആയ ബിഗ് ബോസിന്റെ വരവിനെ കുറിച്ച് താരം സൂചിപ്പിച്ചത്.

ഇത് മാത്രമല്ല ഇത്തവണ ആരൊക്കെ മത്സരിക്കും എന്ന ചോദ്യത്തിന് ഏകദേശമൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ പേരില്‍ ആരംഭിച്ച പുതിയ വിക്കിപീഡിയ സൈറ്റിലാണ് ഒന്‍പതോളം മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഇത്തവണയും ചെന്നൈയില്‍ വെച്ച് തന്നെയായിരിക്കും ഷോ നടക്കുകയെന്നാണ് അറിയുന്നത്. ഇപ്പോള്‍ വിക്കിപീഡിയയില്‍ ഏകദേശമൊരു ലിസ്റ്റ് വന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 എന്ന പേരില്‍ വിക്കിപീഡിയയിലുള്ള വിവരങ്ങളില്‍ ഒന്‍പതോളം മത്സരാര്‍ഥികളുടെ പേര് വിവരങ്ങളാണ് കൊടുത്തിരിക്കുന്നത്.

ആദ്യം മുതല്‍ പറഞ്ഞ് കേള്‍ക്കുന്ന നോബി മര്‍ക്കോസാണ് ലിസ്റ്റില്‍ ഒന്നാമതുള്ളത്. നോബി ബിഗ് ബോസിലേക്ക് എത്തുമെന്ന് നൂറ് ശതമാനം ഉറപ്പാണെന്ന് സോഷ്യല്‍ മീഡിയ സൂചിപ്പിച്ചിരുന്നു.

ഗായത്രി അരുണ്‍, റംസാന്‍ മുഹമ്മദ്, രഹ്ന ഫാത്തിമ, ഭാഗ്യലക്ഷ്മി, രശ്മി സതീഷ്, ആര്‍ജെ കിടിലം ഫിറോസ്, ധന്യ നാഥ്, സാജന്‍ സൂര്യ എന്നിങ്ങനെയുള്ള താരങ്ങളാണ് ബിഗ് ബോസിലേക്ക് എത്തുന്നായി വിക്കിപീഡിയ സൈറ്റില്‍ വന്നിരിക്കുന്ന താരങ്ങള്‍.

ഇതില്‍ പലരുടെയും പേരുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നതായിരുന്നു. കൂടുതല്‍ വിവരങ്ങള്‍വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Related posts

Leave a Comment