കൂ​ലി ചോ​ദി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ ക​രാ​റു​കാ​ര​ന്‍ പ​ത്തു മി​നി​റ്റോ​ളം ന​ഗ്ന​നാ​ക്കി ‘പഞ്ഞിക്കിട്ടു’; പി​ന്നാ​ലെ ഗു​ണ്ടാ സം​ഘം ആ​ക്ര​മി​ച്ച​താ​യി ക​രാ​റു​കാ​ര​ന്‍റെ പ​രാ​തി

കു​ട​മാ​ളൂ​ര്‍: കൂ​ലി ചോ​ദി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ ക​രാ​റു​കാ​ര​ന്‍ മ​ര്‍​ദി​ച്ചു. പി​ന്നാ​ലെ ഗു​ണ്ടാ സം​ഘം ആ​ക്ര​മി​ച്ച​താ​യി ക​രാ​റു​കാ​ര​ന്‍റെ പ​രാ​തി. കു​ട​മാ​ളൂ​ര്‍ പ​ള്ളി​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന ക​രാ​റു​കാ​ര​ന്‍ ആ​ന്‌റണി മ​ഹേ​ന്ദ്ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

കു​ട​മാ​ളൂ​ര്‍ സ്വ​ദേ​ശി​യും സം​സാ​ര ശേ​ഷി കു​റ​വു​ള്ള​തു​മാ​യ മ​നു മോ​ന്‍ സെ​ബാ​സ്റ്റി​യ(28)നെ ​മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​ഹേ​ന്ദ്ര​ന​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​യാ​ള്‍​ക്കെ​തി​രെ സ​മീ​പ വാ​സി​ക​ളും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് യു​വാ​വി​നെ മ​ര്‍​ദി​ച്ച സം​ഭവ​മു​ണ്ടാ​യ​ത്.

ജോ​ലി ചെ​യ്ത​തി​ന്‍റെ കൂ​ലി ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് മ​ഹേ​ന്ദ്ര​ന്‍ മ​നു​വി​നെ മ​ര്‍​ദി​ച്ച​ത്. ക​വ​ല​യി​ല്‍ ഉ​ടു​വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു​കീ​റി പൂ​ര്‍​ണ ന​ഗ്ന​നാ​ക്കി​യാ​യി​രു​ന്നു മ​ര്‍​ദ​നം. പ​ത്തു മി​നി​റ്റോ​ളം ന​ഗ്ന​നാ​ക്കി ഉ​പ​ദ്ര​വി​ച്ചു.

പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട സ​മീ​പ​വാ​സി​ക​ളേ​യും ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നു ശേ​ഷ​മാ​ണ് ആ​ര്‍​പ്പൂ​ക്ക​ര പ​ന​മ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ചു ഗു​ണ്ടാ സം​ഘം അ​ക്ര​മി​ച്ച​താ​യി ആ​രോ​പി​ച്ചു ആ​ന്‍റണി മ​ഹേ​ന്ദ്ര​ന്‍ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

Related posts

Leave a Comment