രഹ്നഫാത്തിമയും ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും അടക്കം ഒമ്പതുപേര്‍ ! ബിഗ്‌ബോസ് സീസണ്‍ മൂന്നിലെ മത്സരാര്‍ഥികളായി വിക്കിപ്പീഡിയയില്‍ വന്നിരിക്കുന്ന പേരുകള്‍ ഇങ്ങനെ…

മലയാളികളുടെ ആവേശമായ റിയാലിറ്റിഷോ ബിഗ്‌ബോസ് സീസണ്‍ 3 തുടങ്ങാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തിലാണ് ഷോ പ്രേക്ഷകരിലേക്ക് എത്തുന്നത്. ബിഗ്ബോസ് 3 നിങ്ങളുടെ മുന്നിലേക്ക് എത്താന്‍ ഇനി കേവലം അഞ്ച് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്നാണ് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഗ്ബോസ് 3ന്റെ പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഗെയിം ഷോ ആയ ബിഗ് ബോസിന്റെ വരവിനെ കുറിച്ച് താരം സൂചിപ്പിച്ചത്. ഇത് മാത്രമല്ല ഇത്തവണ ആരൊക്കെ മത്സരിക്കും എന്ന ചോദ്യത്തിന് ഏകദേശമൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ പേരില്‍ ആരംഭിച്ച പുതിയ വിക്കിപീഡിയ സൈറ്റിലാണ് ഒന്‍പതോളം മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത്തവണയും ചെന്നൈയില്‍ വെച്ച് തന്നെയായിരിക്കും ഷോ നടക്കുകയെന്നാണ് അറിയുന്നത്. ഇപ്പോള്‍ വിക്കിപീഡിയയില്‍ ഏകദേശമൊരു ലിസ്റ്റ് വന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3…

Read More

സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍ ! അപവാദ പരാമര്‍ശമുള്ള വീഡിയോ അപ് ലോഡ് ചെയ്തുവെന്ന് കേസ്…

സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. തന്നെപ്പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തെന്നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി. പിന്നീട് വീഡിയോ നീക്കം ചെയ്തിരുന്നു.

Read More

കേരളത്തിലെ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം നടത്തിയപ്പോള്‍ ആരും അത് കണ്ടില്ല ! കോവിഡ് ക്യാമ്പിലെ ഒളികാമറ ചിത്രീകരണത്തിനും ആരെയും കണ്ടില്ല; രൂക്ഷമായ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്…

സാമൂഹിക വിഷയങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം പറയുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. യൂട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ്.പി.നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തി ആക്രമിച്ചിരുന്നു. ഈ വിഷയത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റും രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ സൈബര്‍ ആക്രമണമുണ്ടായപ്പോഴും കോവിഡ് ക്യാമ്പില്‍ ഒളികാമറ ചിത്രീകരണം നടത്തിയപ്പോഴും വാളയാര്‍ കേസിലുമൊന്നും ആരും പ്രതികരണവുമായി എത്തിയില്ലെന്നും പണ്ഡിറ്റ് പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പണ്ഡിറ്റ് തുറന്നടിച്ചത്. പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പണ്ഡിറ്റിന്ടെ “ഫെമിനിസ്റ്റ്” നിരീക്ഷണംഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഏക വ്യത്യാസം ഒരു സ്ത്രീക്ക് പ്രസവിക്കുവാനുള്ള കഴിവുണ്ട്. പുരുഷന് അങ്ങനെ ഒരു കഴിവ് ഇല്ല എന്നതാണ്. സ്ത്രീകള് പ്രതികരിക്കേണ്ട ചില വിഷയങ്ങള് .1) കേരളത്തില്…

Read More

ടീച്ചര്‍ പക്ഷേ അവളെ വഴക്ക് പറയുകയല്ല ചെയ്തത് മറിച്ച് ക്ലാസ്സില്‍ പരസ്യമായി മറ്റുള്ളവരുടെ മുന്നില്‍ വച്ച് അഭിനന്ദിച്ചു ! തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞ് മണിക്കുട്ടന്‍…

അശ്ലീല യൂട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ ആക്ഷേപിച്ച് വിജയ് പി നായര്‍ എന്ന യൂട്യൂബര്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചതിന്റെ വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അങ്ങോളമിങ്ങോളം പ്രചരിക്കുന്നത്. സംഭവത്തില്‍ വനിതാസംഘത്തെ പിന്തുണച്ച് സിനിമാപ്രവര്‍ത്തകരടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിലര്‍ ഇവരെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രതികരണ രീതി ശരിയായില്ലെന്ന അഭിപ്രായക്കാരാണ്. ഇതുമായി ബന്ധപ്പെടുത്തി തന്റെ ജീവിതത്തില്‍ പണ്ട് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുകയാണ് നടന്‍ മണിക്കുട്ടന്‍. ഫേസ്ബുക്കിലൂടെയാണ് മണിക്കുട്ടന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… കഴിഞ്ഞ ദിവസം ഭാഗ്യ ലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചേര്‍ന്ന് യുട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച ഒരാളെ ആക്രമിച്ച വാര്‍ത്ത നമ്മള്‍ എല്ലാവരും കണ്ടിരിക്കും. ‘കൊത്താന്‍ വന്ന പാമ്പിനെ’ കൊന്നാലും രണ്ട് പക്ഷം കാണും എന്നത് പോലെ ഭാഗ്യലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചെയ്ത കാര്യത്തെ വിമര്‍ശിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന രണ്ട് വിഭാഗം ഉണ്ട്.…

Read More

ഡോ.വിജയ് പി നായരുടെ വീഡിയോകള്‍ ഏറെ സംശയങ്ങളുണ്ടാക്കുന്നു ! വാക്കുകളും അവതരണരീതികളുമെല്ലാം സ്വഭാവ വൈകല്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് സൈക്കോളജിസ്റ്റ്…

തിരുവനന്തപുരത്ത് സ്ത്രീകളാല്‍ കൈയ്യേറ്റം ചെയ്യപ്പെട്ട യൂട്യൂബര്‍ ഡോ.വിജയ് പി നായരുടെ വീഡിയോകള്‍ ഏറെ സംശയങ്ങളുണ്ടാക്കുന്നതെന്ന് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല മോഹന്‍. ‘യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പല സ്ത്രീകളേയും അദ്ദേഹം തന്റെ വീഡിയോയിലൂടെ അപമാനിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളും, അവതരണരീതിയുമെല്ലാം പരിഗണിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഒരുപക്ഷേ അദ്ദേഹത്തില്‍ സ്വഭാവ വൈകല്യത്തിനുള്ള സാധ്യതയുണ്ട് എന്നതാണ്… കല മോഹന്‍ പറയുന്നു. ഡോ.വിജയ് പി നായര്‍ താനൊരു സൈക്കോളജിസ്റ്റാണെന്നാണ് പറയുന്നത്. എന്നാല്‍ അതെത്ര മാത്രം ശരിയാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കല മോഹന്‍ പറയുന്നു. ”സൈബര്‍ സ്പെയ്സുകളിലാണെങ്കില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ പൊടിപൊടിക്കുന്നു. ഇവരില്‍ എത്ര പേര്‍ ആധികാരികമായി കോഴ്സ് പാസായവും പരിചയസമ്പത്തുള്ളവരും ആണ്. കണ്‍സള്‍ട്ടേഷന് പോകുന്ന പലരും ഇതൊന്നും അന്വേഷിക്കാറില്ല. ഇങ്ങനെയുള്ള വ്യാജന്മാരുടെ കയ്യില്‍പ്പെട്ട് മോശം അനുഭവമുണ്ടായ ശേഷം അതിന് വേണ്ടി കൗണ്‍സിലിംഗിനായി നമ്മളെ സമീപിക്കുന്നവര്‍ എത്രയോ ആണ്”. കല പറയുന്നു. അതിനാല്‍ ഇവരുടെയൊക്കെ ആധികാരികത തീര്‍ത്തും അന്വേഷിക്കേണ്ടതുണ്ട്.…

Read More

എന്റെ ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി ! ഉണങ്ങാന്‍ ഇട്ടിരുന്ന വിറക് കൈയ്യിലെടുത്തതേ എനിക്ക് ഓര്‍മയുള്ളൂ…ഭര്‍ത്താവിന്റെ അനുജനെ വിറകുവെച്ചു തല്ലാനിടയായ സംഭവം വെളിപ്പെടുത്തി ഭാഗ്യ ലക്ഷ്മി…

ഭര്‍ത്താവിന്റെ അനുജനെ ഒരിക്കല്‍ പൊതിരെ തല്ലാനിടയായ സംഭവം വെളിപ്പെടുത്തി നടി ഭാഗ്യലക്ഷ്മി. തന്നെ വേശ്യയെന്നു വിളിച്ചപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമായെന്നും ഭര്‍ത്താവിന്റെ അനുജനെ വിറകെടുത്ത് തല്ലുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അമിത മദ്യപാനിയായ അനുജനില്‍ നിന്നും അങ്ങനെയൊരു മോശം വാക്കു വന്നിട്ടും ഭര്‍ത്താവും മറ്റ് കുടുംബാഗംങ്ങളും പ്രതികരിച്ചില്ലെന്നും ഇതേ തുടര്‍ന്നാണ് തന്റെ നിയന്ത്രണം വിട്ടതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ടിവിയില്‍ കണ്ടുകൊണ്ടിരുന്ന റിയാലിറ്റി ഷോയിലെ ഒരു വിഷയമാണ് (സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്‍) ഈ സംഭവം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കാരണമായതെന്നും താരം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം… ഏഴിലോ എട്ടിലോ പഠിക്കുന്ന പെണ്‍കുട്ടി മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള അധിക്ഷേപവുമായി ബന്ധപ്പെടുത്തി ഒരു റിയാലിറ്റി ഷോയില്‍ സംസാരിക്കുന്നത് കണ്ടു. ‘സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്‍’ എന്നായിരുന്നു വിഷയം.. കൗരവ സഭയില്‍ വച്ച്…

Read More

അന്ന് എന്റെ മുഖത്തു നോക്കി ലാല്‍ പറഞ്ഞു ‘എന്നാ എന്നോട് പറ ഐ ലവ് യൂന്ന്’ ! ഞാന്‍ അപ്പോള്‍ തന്നെ ലാലിന് മറുപടിയും നല്‍കി; പഴയ കാര്യങ്ങള്‍ ഓര്‍മിച്ചെടുത്ത് ഭാഗ്യലക്ഷ്മി…

സ്വന്തം ശബ്ദത്തിലൂടെ മലയാളികളുടെ ഒന്നടങ്കം ഇഷ്ടം ഏറ്റുവാങ്ങിയ വ്യക്തിയാണ് ഭാഗ്യലക്ഷ്മി. മലയാളത്തിലെ ഒട്ടുമിക്ക പ്രിയ നായികമാര്‍ക്കെല്ലാം ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണ്. ഒരു ദേശീയ അവാര്‍ഡും മൂന്നു സംസ്ഥാന അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ഭാഗ്യലക്ഷ്മിയെ തേടിയെത്തി. ഇപ്പോള്‍ തന്റെ കരിയറില്‍ മറാക്കാനാകാത്ത ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഭാഗ്യലക്ഷ്മി. വന്ദനം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മോഹന്‍ലാലുമൊത്ത് ഒരു കാബിനുള്ളിലിരുന്ന് ഡബ്ബ് ചെയ്ത അനുഭവം ഏറെ രസകരമായി ഭാഗ്യലക്ഷ്മി പങ്കുവെക്കുകയാണ്. സഫാരി ടിവി ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.’വന്ദനം എന്ന ചിത്രം ഡബ്ബ് ചെയ്യുന്ന സമയം. ഞാനും മോഹന്‍ലാലും ഒരുമിച്ചാണ് അത് ഡബ്ബ് ചെയ്തത്. ഐ ലവ് യു എന്ന് പറയുന്ന സീന്‍ ഡബ്ബ് ചെയ്യുമ്പോള്‍. ഞാനും ലാലും കൂടി ഒരു ക്യാബിനകത്താണ് നില്‍ക്കുന്നത്. ലാലിങ്ങനെ എന്നെ നോക്കിയാണ് പറയുന്നത്, ‘എന്നാ എന്നോട് പറ ഐ…

Read More

ഇവര്‍ വെളിയില്‍ പോയതു കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല.. പുറത്ത് പോകാതെ ഉള്ളില്‍ നിന്നു പോരാടുന്നതായിരുന്നു ധീരത ! അമ്മയില്‍ നിന്നും രാജിവച്ച നടിമാരുടെ തീരുമാനത്തെ പുറംകാലിനടിച്ച് ഭാഗ്യലക്ഷ്മി…

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നടിമാര്‍ രാജി വച്ചത് യാതൊരു കുലുക്കവും സൃഷ്ടിക്കില്ലെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഘടനയില്‍ നിന്നും രാജിവെക്കാതെ അവര്‍ അമ്മയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പൊരുതണമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. നടിമാരുടെ പുറത്തു പോകല്‍ സംഘടനയില്‍ യാതൊരു ചലവ സൃഷ്ടിക്കില്ല. എല്ലാക്കാലത്തും അങ്ങനെ തന്നെയാണ് സംഭവിച്ചിട്ടുള്ളത്. സംഘടനയില്‍ നിന്ന് പുറത്തു പോകുന്നതിന് പകരം ഉള്ളില്‍ നിന്ന് നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അമ്മയ്ക്കുള്ളില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ധര്‍ണ്ണ നടത്തി പ്രതിഷേധിക്കാമായിരുന്നല്ലോ. അവര്‍ക്ക് വനിതാ അംഗങ്ങളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നു. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും ഭാഗ്യലക്ഷ്മിയുടെ ഈ പ്രതികരണം ഡബ്ലുസിസിയ്ക്ക് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്.

Read More

മോഹന്‍ലാലും മമ്മൂട്ടിയും മൗനം വെടിയണം, താരങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്! ഇപ്പോള്‍ ആ പെണ്‍കുട്ടിയ്ക്ക് വേണ്ടത് ആശ്വാസവാക്കുകളാണ്; കടുത്ത വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാറാകാത്ത മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ആരെ ഭയപ്പെട്ടിട്ടാണ് താരങ്ങള്‍ നടി നേരിട്ട ദുരിതത്തിനെതിരെ  ശബ്ദമുയര്‍ത്താത്തതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. നടി ആക്രമണത്തിന് ഇരയായ സംഭവവത്തിലും ഇതിനു ശേഷം പല സാഹചര്യങ്ങളിലായി സിനിമ മേഖലയില്‍ നിന്നു തന്നെ നടിക്കെതിരെ ഉയര്‍ന്ന വാക്കുകളിലും താന്‍ അടക്കമുള്ള പലരും അസ്വസ്ഥരാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ… ‘ഒരു നിര്‍മ്മാതാവ് പറയുന്നു പെണ്‍കുട്ടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുള്ളൂ എന്ന്. തന്റെ സഹപ്രര്‍ത്തക എന്ന് പോലും ചിന്തിക്കാതെ ഒരു നടന്‍ പറയുന്നു നടിയെ നുണപരിശോധനക്ക് വിധേയയയാക്കണമെന്ന്. മറ്റൊരു നടന്‍ പറയുന്നു നടിയുടെ സൗഹൃദമാണ് ഇതിനെല്ലാം കാരണമെന്ന്. ഇതെല്ലാം കേട്ടിട്ടും നടി കൂടി അംഗമായുള്ള സംഘടന തന്റെ മക്കളെ ശാസിക്കുന്നില്ല. ഇത്രയേറെ വേദനയും അപമാനവും…

Read More

അവന് സംശയം ഇവരെന്റെ മക്കളാണോ എന്ന്! ഇവനെ എന്ത് ചെയ്യണം നിങ്ങള്‍ തന്നെ പറയൂ; എന്റെ സംസ്‌കാരത്തിന് ഇവനുളള ഭാഷയില്ല; ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചയാളോട് പൊട്ടിത്തെറിച്ച് ഭാഗ്യലക്ഷ്മി

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെ തന്നെയാണ് ഭാഗ്യലക്ഷ്മി ഷിബു പുരയിടം എന്നയാള്‍ക്ക് ചുട്ട മറുപടി നല്‍കിയത്. മക്കള്‍ക്കൊപ്പം ഇരിക്കുന്ന തന്റെ ഔദ്യോഗിക എഫ്.ബി. പേജിന്റെ കവര്‍ ഫോട്ടോയ്ക്ക് റീപ്പോസ്റ്റ് ചെയ്താണ് ഷിബു മാന്യതയ്ക്ക് നിരക്കാത്ത കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ‘ഇത് ഭാഗ്യലക്ഷ്മിയാണ്. അതെനിക്ക് മനസ്സിലായി. അവര്‍ ഒരാണിന്റെ എവിടെയോ കൈ വച്ചിരിക്കുകയാണ്. എനിക്ക് അത് മനസ്സിലാവുന്നില്ല. ഇത് അവരുടെ മകന്‍ തന്നെയാണോ…. ഈ പ്രായത്തില്‍… ഹഹഹ’ -ഷിബു കുറിച്ചു. ഈ വൃത്തികെട്ട കമന്റിനാണ് നല്ല ചുട്ടഭാഷയില്‍ ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞിരിക്കുന്നത്. ‘സുഹൃത്തുക്കളേ…അമ്മയ്ക്കും മക്കള്‍ക്കും വിത്യാസമറിയാത്ത ടവശയൗ ജൗൃമ്യശറമാ എന്ന ഈ വൃത്തികെട്ടവന് ഒരു സംശയം ഇത് എന്റെ മക്കളാണോ എന്ന്.. ഇവരെന്റെ മക്കളാണെന്ന് ഇവന് പ്രൂഫ് വേണമെന്ന്. ഈ പ്രായത്തില്‍ ഞാനേതോ ആണുങ്ങളുടെ കൂടെ…എന്റെ മക്കളെ അറിയാത്ത ആരുണ്ട് ഈ നാട്ടില്‍…ഇവനെ…

Read More