ആ ​സ​മ​യ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ഒ​റ്റ​യ്ക്കാ​യി​രു​ന്നു; രാ​ജി കാ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വ​യ്ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി രാ​ഹു​ൽ ഗാ​ന്ധി. ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ക​ത്തി​ലാ​ണ് രാ​ഹു​ൽ ത​ന്‍റെ രാ​ജി കാ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​നു മ​റ്റു​ള്ള​വ​രെ ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കി​യാ​ൽ അ​ത് അ​നീ​തി​യാ​ണ്, ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ ശ​രീ​ര​ത്തി​ൽ ജീ​വ​നു​ള്ള ഓ​രോ കോ​ശ​ങ്ങ​ളും ബി​ജെ​പി​യു​ടെ ആ​ശ​യ​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു നി​ര​വ​ധി പേ​ർ കാ​ര​ണ​ക്കാ​രാ​ണ്. പാ​ർ​ട്ടി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും രാ​ഹു​ൽ സൂ​ചി​പ്പി​ച്ചു. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ദീ​ർ​ഘ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും ഉ​ണ്ട്. ഇ​തി​ലാ​ണ് ഇ​ന്ത്യ​യെ നെ​യ്തെ​ടു​ത്ത​ത്. ആ​രാ​ണ് ത​ങ്ങ​ളെ ന​യി​ക്കു​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി മി​ക​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്ന​താ​യും രാ​ഹു​ൽ ക​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ കെ​ട്ടി​പ്പെ​ടു​ത്ത ആ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ​യും ആ​ർ​എ​സ്എ​സി​നേ​യും നേ​രി​ട്ടു. ആ ​സ​മ​യ​ങ്ങ​ളി​ൽ താ​ൻ പൂ​ർ​ണ​മാ​യും ഒ​റ്റ​യ്ക്കാ​യി​രു​ന്നു. അ​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ജീ​വ​ര​ക്ത​മാ​യി വ​ർ​ത്തി​ച്ച മൂ​ല്യ​ങ്ങ​ളും ആ​ദ​ർ​ശ​ങ്ങ​ളു​മു​ള്ള പാ​ർ​ട്ടി​യെ സേ​വി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ബ​ഹു​മ​തി​യാ​ണ്. രാ​ജ്യ​ത്തോ​ടും ത​ന്‍റെ സം​ഘ​ട​ന​യോ​ടും ന​ന്ദി​യോ​ടെ​യും സ്നേ​ഹ​ത്തോ​ടെ​യും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു-​രാ​ഹു​ൽ ക​ത്തി​ൽ പ​റ​ഞ്ഞു.

Related posts