ഇ​പ്പോ​ഴാ​ണ് ഒ​രു വി​ല​യു​ണ്ടാ​യ​ത്..! ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ത്യ​ൻ രൂ​പ ന​ൽ​കി​യും സാ​ധ​നം വാ​ങ്ങാം

ദുബാ​യ്: ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ ഇ​ന്ത്യ​ൻ രൂ​പ ന​ൽ​കി​യും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം. യൂ​റോ, ഡോ​ള​ർ, ദി​ർ​ഹം എ​ന്നി​വ​യ്ക്കൊ​പ്പം ഇ​ന്ത്യ​ൻ രൂ​പ​യും ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ളി​ൽ ഇ​നി സ്വീ​ക​രി​ക്കും. ജൂ​ലൈ ഒ​ന്ന് രാ​വി​ലെ മു​ത​ൽ കൗ​ണ്ട​റു​ക​ളി​ൽ രൂ​പ സ്വീ​ക​രി​ച്ചു തു​ട​ങ്ങി.

നൂ​റു മു​ത​ൽ ര​ണ്ടാ​യി​ര​ത്തി​ന്‍റെ നോ​ട്ടു​വ​രെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ മൂ​ന്ന് ടെ​ര്‍​മി​ന​ലു​ക​ളി​ലും അ​ല്‍ മ​ക്തൂം വി​മാ​ന​ത്താ​വ​ള​ത്തി​ലു​മാ​ണ് ഇ​ന്ത്യ​ന്‍ രൂ​പ​യ്ക്കു സ്ഥാ​നം​ല​ഭി​ച്ച​ത്. എ​ന്നാ​ൽ ബാ​ക്കി ന​ൽ​കു​ക ദി​ർ​ഹ​ത്തി​ലാ​വും.

നേ​ര​ത്തെ ഇ​ന്ത്യ​ന്‍ രൂ​പ ഡോ​ള​റോ ദി​ര്‍​ഹ​മോ യൂ​റോ​യോ ആ​ക്കി മാ​റ്റി​യെ​ങ്കി​ല്‍ മാ​ത്ര​മേ ഷോ​പ്പിം​ഗ് ന​ട​ത്താ​നാ​വു​മാ​യി​രു​ന്നു​ള്ളൂ. ഇ​വി​ടെ സ്വ​ന്തം ക​റ​ൻ​സി​യി​ൽ വ്യാ​പാ​രം ന​ട​ത്താ​വു​ന്ന 16-മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ. ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളു​ടെ ബാ​ഹു​ല്യ​മാ​ണ് ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പു​ക​ളി​ല്‍ ഇ​ന്ത്യ​ന്‍ രൂ​പ​യും ഉ​ള്‍​ക്കൊ​ള്ളി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

Related posts