ആ​ടി​യും പാ​ടി​യും ഹൊ​യ് ഹോ​യ് ! ‘കൊ​മ്പ്’ വ​ച്ച് ആ​ദി​വാ​സി​ക​ള്‍​ക്കൊ​പ്പം നൃ​ത്തം ച​വി​ട്ടി രാ​ഹു​ല്‍ ഗാ​ന്ധി; വീ​ഡി​യോ വൈ​റ​ല്‍…

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ ആ​ദി​വാ​സി​ക​ള്‍​ക്കൊ​പ്പം രാ​ഹു​ല്‍ ഗാ​ന്ധി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ വൈ​റ​ല്‍.

തെ​ല​ങ്കാ​ന​യി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ​ര്യ​ട​നം തു​ട​രു​ന്ന​തി​നി​ടെ, ഭ​ദ്രാ​ച​ല​ത്തി​ല്‍ വെ​ച്ചാ​ണ് രാ​ഹു​ല്‍ ഗോ​ത്ര വി​ഭാ​ഗ​ക്കാ​ര്‍​ക്കൊ​പ്പം നൃ​ത്ത​ത്തി​ല്‍ പ​ങ്കു​ചേ​ര്‍​ന്ന​ത്.

കാ​ള​ക്കൊ​മ്പു​പോ​ലു​ള്ള ത​ല​പ്പാ​വ് വെ​ച്ചു​കൊ​ണ്ടാ​ണ് രാ​ഹു​ല്‍ കൊ​മ്മു കോ​യ എ​ന്ന പു​രാ​ത​ന നൃ​ത്ത​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ​ത്.

ഭാ​ര​ത് ജോ​ഡോ യാ​ത്ര തെ​ല​ങ്കാ​ന​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ദീ​പാ​വ​ലി പ്ര​മാ​ണി​ച്ച് മൂ​ന്നു ദി​വ​സം യാ​ത്ര നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

2019 ല്‍ ​റാ​യ്പൂ​രി​ല്‍ ന​ട​ന്ന ദേ​ശീ​യ ഗോ​ത്ര നൃ​ത്തോ​ത്സ​വ​ത്തി​ലും രാ​ഹു​ല്‍ ഗാ​ന്ധി, ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ര്‍​ക്കൊ​പ്പം നൃ​ത്ത​ച്ചു​വ​ടു വെ​ച്ചി​രു​ന്നു.

സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്നും രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യ​ത്.

Related posts

Leave a Comment