പു​ന​ർ​ജ​നി പോ​ലെ മ​നു​ഷ്യ​രെ ചേ​ർ​ത്ത് നി​ർ​ത്തു​ന്ന ഒ​രു പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ത് ജ​ന​വി​രു​ദ്ധം: രാഹുൽ മാങ്കൂട്ടത്തിൽ

തി​രു​വ​ന​ന്ത​പു​രം: പു​ന‌‌‍‌‍​ർ​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ.

പു​ന​ർ​ജ​നി​യി​ൽ ആ​ദ്യ​മാ​യി അ​ന്വേ​ഷ​ണം അ​വ​ശ്യ​പ്പെ​ട്ട​ത് വി.​ഡി. സ​തീ​ശ​നാ​ണ്. അ​ദ്ദേ​ഹ​ത്തോ​ട് എ​നി​ക്കും നി​ങ്ങ​ൾ​ക്കും യോ​ജി​ക്കാം വി​യോ​ജി​ക്കാം, എ​തി​ർ​ക്കാം അ​നു​കൂ​ലി​ക്കാം അ​തൊ​ക്കെ തു​ട​രു​ക​യും ചെ​യ്യാം. പ​ക്ഷേ അ​തി​ന്‍റെ പേ​രി​ൽ പു​ന​ർ​ജ​നി പോ​ലെ മ​നു​ഷ്യ​രെ ചേ​ർ​ത്ത് നി​ർ​ത്തു​ന്ന ഒ​രു പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ത് ജ​ന​വി​രു​ദ്ധ​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

പു​ന​ർ​ജ​നി​യി​ൽ ആ​ദ്യ​മാ​യി അ​ന്വേ​ഷ​ണം അ​വ​ശ്യ​പ്പെ​ട്ട​ത് ശ്രീ ​വി​ജ​യ​ൻ സ​ർ​ക്കാ​രാ​ണോ?

അ​ല്ല…

ബി​ജെ​പി ആ​ണോ?

അ​ല്ല…

അ​ത് ശ്രീ ​വി ഡി ​സ​തീ​ശ​ൻ ത​ന്നെ​യാ​ണ്.

ഒ​ന്നാം വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് എ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ട് വ​ന്ന​പ്പോ​ൾ അ​തി​ന് പ്ര​തി​രോ​ധം എ​ന്ന നി​ല​യി​ൽ പു​ന​ർ​ജ​നി പ​ദ്ധ​തി​ക്ക് എ​തി​രാ​യി ആ​രോ​പ​ണം സി​പി​എം ഉ​ന്ന​യി​ച്ചു.

ആ ​ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ശ്രീ ​വി ഡി ​സ​തീ​ശ​ൻ പ​റ​ഞ്ഞ​ത് “ ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി വേ​ണ​മെ​ങ്കി​ലും അ​ന്വേ​ഷി​ക്ക​ട്ടെ, ആ ​അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ പ​റ്റു​ന്ന ഏ​റ്റ​വും ന​ല്ല പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി​യെ പ​റ്റി നി​ങ്ങ​ൾ​ക്ക് റി​പ്പോ​ർ​ട്ട് കി​ട്ടും”​എ​ന്നാ​ണ്.

പു​ന​ർ​ജ​നി കേ​വ​ല​മാ​യ ഒ​രു ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി മാ​ത്ര​മ​ല്ല അ​ത് ഒ​രു പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യാ​ണ്. 200 ഇ​ൽ പ​രം പു​തി​യ വീ​ടു​ക​ളും 100 ഇ​ൽ പ​രം വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​യും മാ​ത്ര​മ​ല്ല കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ​വും വ​രു​മാ​ന​മി​ല്ലാ​ത്ത മ​നു​ഷ്യ​ർ​ക്ക് പ​ശു​വും ആ​ടും തൊ​ട്ട് ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വ​രെ കൊ​ടു​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യാ​ണ്.

ശ്രീ ​വി ഡി ​സ​തീ​ശ​നോ​ട് എ​നി​ക്കും നി​ങ്ങ​ൾ​ക്കും യോ​ജി​ക്കാം വി​യോ​ജി​ക്കാം, എ​തി​ർ​ക്കാം അ​നു​കൂ​ലി​ക്കാം അ​തൊ​ക്കെ തു​ട​രു​ക​യും ചെ​യ്യാം. പ​ക്ഷേ അ​തി​ന്റെ പേ​രി​ൽ പു​ന​ർ​ജ​നി പോ​ലെ മ​നു​ഷ്യ​രെ ചേ​ർ​ത്ത് നി​ർ​ത്തു​ന്ന ഒ​രു പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ത് ജ​ന​വി​രു​ദ്ധ​മാ​ണ്.’

Related posts

Leave a Comment