കൃ​ഷി ഓ​ഫീ​സ​റു​ടെ കൃ​ഷി​യി​ട​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ

ആ​യി​ര​ങ്ങ​ൾ​ക്ക് കൃ​ഷി​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കി​യ ഇ​ടു​ക്കി ജി​ല്ലാ റി​ട്ട. കൃ​ഷി ഓ​ഫീ​സ​റും കൃ​ഷി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഷാ​ജി എം. ​മ​ണ​ക്കാ​ട്ട് ഇ​ന്നു തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ന്നു.

ഒ​രു വ​ർ​ഷം ഡി​ടി​പി​സി സെ​ക്ര​ട്ട​റി​യാ​യും ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക-​ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വ​ജ്ഞാ​നം കോ​ർ​ത്തി​ണ​ക്കി വി​ള​വൈ​വി​ധ്യ​ത്തി​ന്‍റെ​യും പ്ലാ​ന്‍റേ​ഷ​ൻ ടൂ​റി​സ​ത്തി​ന്‍റെ​യും സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന കൃ​ഷി​യി​ടം കാ​ർ​ഷി​ക പ​രീ​ക്ഷ​ണ​ത്തി​ന്‍റെ മി​ക​ച്ച മാ​തൃ​ക കൂ​ടി​യാ​ണ്.

മ​ഴ​മ​റ​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി

ഇ​ടു​ക്കി ജി​ല്ല​യി​ൽ തൊ​ടു​പു​ഴ മാ​രി​യി​ൽ​ക​ലു​ങ്കി​നു സ​മീ​പം 20 സെ​ന്‍റി​ലും കോ​ട്ട​യം ജി​ല്ല​യി​ൽ നീ​ലൂ​രി​നു സ​മീ​പം മേ​രി​ലാ​ന്‍റി​ൽ അ​ഞ്ചേ​ക്ക​റി​ലു​മാ​ണ് വി​വി​ധ​യി​നം കൃ​ഷി​ക​ൾ ന​ട​ത്തി വ​രു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ലെ വീ​ടി​നോ​ടു ചേ​ർ​ന്ന് കോ​വ​ൽ, പാ​വ​ൽ, പ​യ​ർ, നേ​ന്ത്ര​വാ​ഴ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. മേ​രി​ലാ​ന്‍റി​ൽ മൂ​ന്നു മ​ഴ​മ​റ​യ്ക്കു​ള്ളി​ൽ പാ​വ​ൽ, പ​യ​ർ, സാ​ല​ഡ് കു​ക്കും​ബ​ർ, ത​ക്കാ​ളി തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല​മാ​യ കൃ​ഷി​യു​ണ്ട്.

കീ​ട​ബാ​ധ​യെ ചെ​റു​ക്കു​ന്ന​തി​നാ​യി കാ​ന്താ​രി​മു​ള​ക് ചെ​ടി​യി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്ത ത​ക്കാ​ളി​യും വ​ള​ർ​ത്തു​ന്നു​ണ്ട്. ത​ക്കാ​ളി​ത്തൈ​ക​ൾ ത​ഴ​ച്ചു വ​ള​ർ​ന്ന് പ​ന്ത​ലി​ൽ പ​ട​ർ​ന്നു പ​ഴു​ത്ത് പാ​ക​മാ​യി കി​ട​ക്കു​ന്ന​തു​ക​ണ്ടാ​ൽ ആ​രും നോ​ക്കി​നി​ന്നു പോ​കും.

വീ​ടി​നോ​ട് ചേ​ർ​ന്ന് അ​ക്വാ​പോ​ണി​ക്സ് സം​വി​ധാ​ന​ത്തി​ൽ കാ​ന്ത​ല്ലൂ​ർ ചീ​ര, കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ എ​ന്നി​വ മ​ണ്ണി​ല്ലാ​തെ ചെ​റി​യ ച​ര​ൽ മെ​റ്റ​ലി​ൽ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്താ​ണ് കൃ​ഷി വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ച​ത്.

ബ്രാ​ന്‍റ​ഡ് പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് പ്ര​ധാ​ന​മാ​യും വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

പ​ഴ​വ​ർ​ഗ​ങ്ങ​ൾ

റം​ബു​ട്ടാ​ൻ, മം​ഗോ​സ്റ്റി​ൻ, പു​ലാ​സാ​ൻ, അ​വ​ക്കാ​ഡോ, പ​പ്പാ​യ, കോ​ട്ടൂ​ർ​ക്കോ​ണം, മൂ​വാ​ണ്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​വ്, ബം​ഗ്ലൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ർ​ട്ടി ക​ൾ​ച്ച​റി​ൽ​നി​ന്ന് എ​ത്തി​ച്ച ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, വി​യ​റ്റ്നാം ഏ​ർ​ലി, ജെ-33, ​സി​ദ്ദു, കം​ബോ​ഡി​യ​ൻ ഓ​റ​ഞ്ച്, സീ​ഡ്ല​സ്, നാ​ട​ൻ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട പ്ലാ​വ് എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

15 സെ​ന്‍റോ​ളം സ്ഥ​ല​ത്ത് പാ​ഷ​ൻ​ഫ്രൂ​ട്ട് ന​ട്ടു വ​ള​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ജി​ഐ പൈ​പ്പ സ്ഥാ​പി​ച്ച് നൂ​ൽ​ക്ക​മ്പി​യും പ്ലാ​സ്റ്റി​ക് വ​ള്ളി​യും ഉ​പ​യോ​ഗി​ച്ച് പ​ന്ത​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

മ​റ്റു വി​ള​ക​ൾ

ജാ​തി, ഗ്രാ​ഫ്റ്റ് ചെ​യ്ത കു​ന്പു​ക്ക​ൻ, ക​രി​മു​ണ്ട പ​ന്നി​യൂ​ർ-1 ഇ​നം കു​രു​മു​ള​ക്, ഡിഃ​ടി, നാ​ട​ൻ ഇ​നം തെ​ങ്ങ്, കാ​സ​ർ​ഗോ​ഡ​ൻ, മോ​ഹി​ന്ത്ന​ഗ​ർ ഇ​നം ക​മു​ക്, റ​ബ​ർ എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

ഗു​ണ​മേ​ന്മ​യു​ള്ള തൈ​ക​ളും വി​ത്തു​ക​ളും​മാ​ത്ര​മേ ന​ടീ​ൽ വ​സ്തു​വാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ളു. ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും കാ​ണി​ക്കാ​റി​ല്ലെ​ന്നാ​ണ് മു​ൻ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​റു​ടെ നി​ല​പാ​ട്.

മ​ത്സ്യ​കൃ​ഷി

ഗൗ​രാ​മി, തി​ലാ​പ്പി​യ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട ആ​യി​ര​ത്തോ​ളം മ​ത്സ്യ​ങ്ങ​ളെ വ​ള​ർ​ത്തു​ന്ന 50 അ​ടി നീ​ള​വും 20 അ​ടി വീ​തി​യു​മു​ള്ള കു​ളം ശാ​സ്ത്രീ​യ​മാ​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മീ​ൻ​തീ​റ്റ ന​ൽ​കു​ന്ന​തി​നു പു​റ​മേ ഫ്ളോ​ട്ടിം​ഗ് സ​സ്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്നു​ണ്ട്.

ഇ​വ​യാ​ണ് മ​ത്സ്യ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ഹാ​രം. കു​ള​ക്ക​ര​യി​ൽ എ​ത്തി സ്വ​ന്ത​മാ​യി മീ​ൻ പി​ടി​ക്കാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റാ​ണ് പ്ര​ധാ​ന​മാ​യും മ​ത്സ്യ വി​ൽ​പ്പ​ന​ക്കു​ള്ള​ത്. ഇ​തി​നു പു​റ​മെ മാ​ർ​ജി​ൻ ഫ്രീ ​മാ​ർ​ക്ക​റ്റി​ൽ പാ​യ്ക്ക് ചെ​യ്തും ഇ​വ എ​ത്തി​ച്ചു ന​ൽ​കും.

ഇ​തി​നു​പു​റ​മെ സി.​വി- 350, നാ​ട​ൻ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട കോ​ഴി​ക​ളെ​യും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കൂ​ടി​നു​ള്ളി​ൽ വ​ള​ർ​ത്തു​ന്നു​ണ്ട്. സോ​വി​യ​റ്റ് ചി​ഞ്ചി​ല ക്രോ​സ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മു​യ​ലി​നെ​യും പ​രി​പാ​ലി​ച്ചു​വ​രു​ന്നു. ശ​രാ​ശ​രി 25-35 എ​ണ്ണം മു​യ​ലാ​ണു​ള്ള​ത്.

നാ​ലു കി​ലോ വ​രെ തൂ​ക്ക​മു​ള്ള​വ​യാ​ണി​ത്. കി​ലോ​യ്ക്ക് 300 രൂ​പ​യാ​ണ് വി​ല്പ​ന വി​ല. കോ​ഴി​ക്കും മ​ത്സ്യ​ത്തി​നും മു​യ​ലി​നും ന​ൽ​കു​ന്ന​തി​നാ​യി അ​സോ​ള​യും കു​ള​ത്തി​ൽ വ​ള​ർ​ത്തു​ന്നു​ണ്ട്. 15ഓ​ളം ചെ​റു​തേ​നീ​ച്ച കോ​ള​നി​യു​മു​ണ്ട്.

ഡ്ര​യ​ർ യൂ​ണി​റ്റ്

ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ​ങ്ങി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ഡ്ര​യ​ർ യൂ​ണി​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫ്രി​ഡ്ജ് ഡ്ര​യ​റാ​യി പ​രി​വ​ർ​ത്ത​നം ചെ​യ്തു പ്ര​വ​ർ​ത്തി​പ്പി​ച്ചു​വ​രു​ന്നു. 60 വാ​ൾ​ട്ടി​ന്‍റെ നാ​ല് ബ​ൾ​ബ്, ഫാ​ൻ എ​ന്നി​വ സ്ഥാ​പി​ച്ച് 50-55 ഡി​ഗ്രി​യി​ലാ​ണ് താ​പ​നി​ല ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തീ ​ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്ര​യ​റും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ചെ​ല​വു കു​റ​ഞ്ഞ ഡ്ര​യ​ർ നി​ർ​മാ​ണ യൂ​ണി​റ്റ് എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ള​പ്ര​യോ​ഗ​വും കീ​ട നി​യ​ന്ത്ര​ണ​വും

ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് വി​ള​ക​ൾ​ക്ക് ന​ന ന​ൽ​കു​ന്ന​ത്. അ​ഞ്ച് ല​ക്ഷം ലി​റ്റ​ർ വെ​ള്ളം കൊ​ള്ളു​ന്ന കു​ളം ഇ​തി​നാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ചാ​ണ​കം, ക​ട​ല​പ്പി​ണ്ണാ​ക്ക്, വേ​പ്പി​ൻ​പി​ണ്ണാ​ക്ക് എ​ന്നി​വ പു​ളി​പ്പി​ച്ച് ചേ​ർ​ത്ത സ്ല​റി​യാ​ണ് ചെ​ടി​ക​ൾ​ക്ക് വ​ള​മാ​യി ന​ൽ​കു​ന്ന​ത്.

ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്ര​മേ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ളു. അ​തി​നാ​ൽ മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ഠി നി​ല​നി​ർ​ത്താ​നും മ​ണ്ണി​ര ഉ​ൾ​പ്പെ​ടെ​യു​ള്ള സൂ​ക്ഷ്മാ​ണു​ക്ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നും ക​ഴി​യു​ന്നു. കീ​ട നി​യ​ന്ത്ര​ണ​ത്തി​നാ​യി ട്രൈ​ക്കോ​ഡോ​ർ​മ​യും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

സ​ന്ധ്യാ​സ​മ​യ​ത്തെ പ്രാ​ണി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സോ​ളാ​ർ പ​ഴ​ക്കെ​ണി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മെ ഫി​റോ​മോ​ണ്‍ കെ​ണി​യു​മു​ണ്ട്. പ്ര​തി​രോ​ധ​ശേ​ഷി കൂ​ടി​യ ഇ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഗ്രാ​ഫ്റ്റ് ചെ​യ്ത തൈ​ക​ളും തോ​ട്ട​ത്തി​ൽ ധാ​രാ​ള​മു​ണ്ട്.

ഇ​തു​വ​ഴി കീ​ട​ബാ​ധ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ഹോം​സ്റ്റേ​യും പ്ലാ​ന്‍റേ​ഷ​ൻ ടൂ​റി​സ​വും

നാ​ട്ടി​ലും വി​ദേ​ശ​ത്തു​മു​ള്ള​വ​രെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന പ്ലാ​ന്‍റേ​ഷ​ൻ ടൂ​റി​സ​ത്തി​ന്‍റെ മി​ക​ച്ച സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ഷാ​ജി പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ട്. മേ​രി​ലാ​ന്‍റി​ലെ വീ​ടി​നോ​ടു ചേ​ർ​ന്ന് ര​ണ്ടു മു​റി​ക​ൾ ഹോം​സ്റ്റേ​ക്കാ​യി വി​ട്ടു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ങ്ങ​നെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ കു​ള​ത്തി​ൽ​നി​ന്നു സ്വ​യം മീ​ൻ പി​ടി​ച്ചും പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും സ്വ​യം ശേ​ഖ​രി​ച്ചും തോ​ട്ട​ത്തി​ന്‍റെ സു​ഖ ശീ​ത​ളി​മ​യി​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചും ക​ഴി​യു​മ്പോ​ൾ കൃ​ഷി​ക്ക് പു​റ​മെ പ്ലാ​ന്‍റേ​ഷ​ൻ ടൂ​റി​സ​വും വ​ലി​യ വ​രു​മാ​നം നേ​ടാ​ൻ ഇ​ട​യാ​ക്കു​ന്നു.

തോ​ട്ട​ത്തി​ന്‍റെ പ​രി​പാ​ല​ന​ത്തി​നാ​യി ര​ണ്ടു ജോ​ലി​ക്കാ​രു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ ജോ​ലി​ക​ളും ചെ​യ്യു​ന്ന​ത് ഷാ​ജി​യും ബി​എ​സ്എ​ൻ​എ​ൽ അ​ക്കൗ​ണ്ട് ഓ​ഫീ​സ​ർ ജോ​ലി​യി​ൽ നി​ന്ന് വി​ര​മി​ച്ച ഭാ​ര്യ ടീ​ന​യും ചേ​ർ​ന്നാ​ണ്.

ബാം​ഗ്ലൂ​രു വോ​ൾ​വോ ക​ന്പ​നി​യി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​യ മ​ക​ൻ ടോ​ണി​യു​ടെ​യും ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സി​ൽ സ​യ​ന്‍റി​സ്റ്റാ​യ മ​ക​ൾ ഷീ​ജ​യു​ടെ​യും അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​കു​ന്പോ​ൾ ഷാ​ജി-​ടീ​ന ദ​ന്പ​തി​ക​ൾ​ക്ക് കൃ​ഷി വ​രു​മാ​ന​വും പു​തു​പ​രീ​ക്ഷ​ണ​ത്തി​നു​ള്ള ഇ​ട​വും സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​താ​നു​ഭ​വ​വു​മാ​യി മാ​റു​ന്നു.

ഫോ​ണ്‍: 9446041219

ജോ​യി കി​ഴ​ക്കേ​ൽ

ചി​ത്ര​ങ്ങ​ൾ: അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ

Related posts

Leave a Comment