അടൂരിൽ കാറുകൾ കൂട്ടിയിടിച്ച്  അച്ഛനും അമ്മയും മകനും മരിച്ചു; കുടുംബം സഞ്ചരിച്ച കാറിലേക്ക് എതിർ ദിശയിൽ നിന്ന കാർ ഇടിച്ചു കയറുകയായിരുന്നു


അ​ടൂ​ർ: എം​സി റോ​ഡി​ൽ പു​തു​ശേ​രി ഭാ​ഗ​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടാ​യ അ​പ​ക​ട​ത്തി​ൽ ദ​ന്പ​തി​ക​ളും മ​ക​നും മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ര്‍ മ​ട​വൂ​ര്‍ പു​ലി​യൂ​ര്‍കോ​ണം വ​ലം​പി​രി​പി​ള്ളി മ​ഠ​ത്തി​ൽ രാ​ജ​ശേ​ഖ​ര​ൻ ഭ​ട്ട​തി​രി(66), ഭാ​ര്യ ശോ​ഭ (62), മ​ക​ൻ നി​ഖി​ൽ​രാ​ജ് (32) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

രാ​ജ​ശേ​ഖ​ര​ൻ ഭ​ട്ട​തി​രി​യും ഭാ​ര്യ​യും അ​പ​ക​ട​സ്ഥ​ല​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഖി​ൽ​രാ​ജ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ​യു​മാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ പു​തു​ശേ​രി​ഭാ​ഗം ക​ത്തോ​ലി​ക്കാ പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​രയിൽനി​ന്നും അ​ടൂ​ർ ഭാ​ഗ​ത്തേ​ക്കു വ​ന്ന മാ​രു​തി സെ​ലേ​റി​യോ കാ​റും കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്കു പോ​യ മ​രു​തി ബ്ര​സ കാ​റുമാണ് കൂ​ട്ടി​യി​ടി​ച്ച​ത്.

കു​ള​ന​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു ചി​കി​ത്സാ​ർ​ഥം വ​രി​ക​യാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ൻ ഭ​ട്ട​തി​രി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച സെ​ലേ​റി​യോ കാ​റി​ലേ​ക്ക് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

ഇ​തി​ലെ യാ​ത്ര​ക്കാ​രാ​യ ച​ട​യ​മം​ഗ​ലം അ​ന​സ് മ​ൻ​സി​ൽ, അ​ന​സ് (26) മേ​ലേ​തി​ൽ വീ​ട്ടി​ൽ ജി​തി​ൻ (26), അ​ജാ​സ് മ​ൻ​സി​ൽ അ​ജാ​സ് (25), പു​ന​ക്കു​ള​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് (23) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട്ടുനി​ന്നു ച​ട​യ​മം​ഗ​ല​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട ര​ണ്ടാ​മ​ത്തെ​കാ​ര്‍. ഓ​ടി​ക്കൂ​ടി​യ​വ​രും ഏ​നാ​ത്ത് പോ​ലീ​സും ചേ​ര്‍ന്നാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെത്തി​ച്ച​ത്.​

മ​ട​വൂ​ര്‍ ക​ള​രി ദേ​വീക്ഷേ​ത്ര​ത്തി​ലെ മേ​ല്‍ശാ​ന്തി​യാ​ണ് മ​രി​ച്ച രാ​ജ​ശേ​ഖ​ര​ന്‍ ഭ​ട്ട​തി​രി. ക​ഴ​ക്കൂ​ട്ട​ത്ത് ടെ​ക്‌​നോ​പാ​ര്‍ക്കി​ല്‍ പ്ര​മു​ഖ ക​മ്പ​നി​യി​ലെ ജീവനക്കാരാണ് മ​ക​ന്‍ നി​ഖി​ല്‍ രാ​ജ്.

Related posts

Leave a Comment