ഫൈ​ന​ൽ​സ് 6ന് തിയറ്ററുകളിൽ

പ്ര​മേ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​കൊ​ണ്ടും അ​ഭി​ന​യ മി​ക​വു​കൊ​ണ്ടും ര​ജീ​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന ഫൈ​ന​ൽ​സ് 6ന് ​തി​യറ്റ​റു​ക​ളി​ലെ​ത്തും. ഒ​ളിം​പി​ക്സ് മ​ൽ​സ​ര​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന ഒ​രു സൈ​ക്ലി​സ്റ്റി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ര​ജീ​ഷ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ നാ​ഷ​ണ​ൽ ലെ​വ​ൽ സൈ​ക്ലിം​ഗ് ട്രെ​യി​ന​റി​ൽ നി​ന്നു പ​രി​ശീ​ല​നം നേ​ടി​യാ​ണ് ര​ജീ​ഷ ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​ത്തി​യ​ത്.

ഷൂ​ട്ടിം​ഗി​നി​ട​യി​ൽ സൈ​ക്കി​ളി​ൽ നി​ന്നും വീ​ണ് ര​ജീ​ഷ​യ്ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്താ​യ പി.​ആ​ർ. അ​രു​ണ്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നി​ര​ഞ്ജ് മ​ണി​യ​ൻ​പി​ള്ള രാ​ജു​വാ​ണ് നാ​യ​ക​നാ​കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം. മ​ണി​യ​ൻ പി​ള്ള രാ​ജു​വും പ്ര​ജീ​വും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​നു സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് കൈ​ലാ​സ് മേ​നോ​നാ​ണ്. ഷോ​ബി​സ് സ്റ്റു​ഡി​യോ​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.

Related posts