വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്ന് മ​രി​ച്ച​ത് പ​ത്ത​നം​തി​ട്ട​യി​ല്‍നിന്ന് കാ​ണാ​താ​യ ഭ​ര്‍​ത്താ​വും ര​ണ്ടു മ​ക്ക​ളു​മു​ള്ള വീ​ട്ട​മ്മ! വി​ഷം ക​ഴി​ച്ച​ത് കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യുവാവിനൊപ്പം

കാ​ഞ്ഞ​ങ്ങാ​ട്: ആ​വി​ക്ക​ര​യി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്ന് മ​രി​ച്ച​ത് പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും കാ​ണാ​താ​യ ഭ​ര്‍​തൃ​മ​തി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രി​യാ​യ ര​മ (45) ആ​ണ് മ​രി​ച്ച​ത്. ഭ​ര്‍​ത്താ​വും ര​ണ്ടു മ​ക്ക​ളു​മു​ള്ള ര​മ​യെ കാ​ണാ​താ​യെ​ന്ന് കാ​ണി​ച്ച് ഏ​ഴു​വ​ര്‍​ഷം മു​ന്പ് മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

കൂ​ടെ താ​മ​സി​ച്ചി​രു​ന്ന വ​യ​നാ​ട് പ​ന​മ​രം സ്വ​ദേ​ശി ജ​യ​പ്ര​കാ​ശി​നൊ​പ്പ​മാ​ണ് യു​വ​തി വി​ഷം ക​ഴി​ച്ച​ത്.

ജ​യ​പ്ര​കാ​ശി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ള്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സി​ന് മൊ​ഴി​യെ​ടു​ക്കാ​നാ​യി​ല്ല. മൊ​ഴി​യെ​ടു​ത്തു ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ സം​ഭ​വ ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കു​ക​യു​ള്ളൂ​വെ​ന്ന് ഡി​വൈ​എ​സ്പി പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment