വിവാദം പുതിയ തലത്തിലേക്ക് ! പിഎസ് സിയുടെ വിശ്വാസ്യത മാത്രം സംരക്ഷിച്ചാല്‍ മതിയോ ? മന്ത്രി ജലീലില്‍ ഉന്നംവച്ചത് ചെന്നിത്തലയുടെ മകനെ

കോ​ട്ട​യം: ഉ​ന്ന​ത കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ന് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ല​ഭി​ച്ച മാ​ർ​ക്ക് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന മ​ന്ത്രി കെ.ടി ജ​ലീ​ന്‍റെ ആ​രോ​പ​ണം ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​ക​നെ. ഇ​തോ​ടെ എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ർ​ക്ക്ദാ​ന വി​ഷ​യ​ത്തി​ൽ തു​ട​ങ്ങി​യ വി​വാ​ദം പു​തി​യ ത​ല​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

2017-ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ൻ ര​മി​ത് ചെ​ന്നി​ത്ത​ല​യ്ക്ക് 210-ാം റാ​ങ്കു​ണ്ടാ​യി​രു​ന്നു. എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​യ ദു​രൈ​ഷെ​ട്ടി അ​നു​ദീ​പി​നെ​ക്കാ​ൾ 122 മാ​ർ​ക്ക് കു​റ​വാ​യി​രു​ന്നു ര​മി​ത്തി​ന്. എ​ന്നാ​ൽ അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​നെ​ക്കാ​ൾ 30 മാ​ർ​ക്ക് ര​മി​ത്തി​ന് കൂ​ടു​ത​ൽ കി​ട്ടി​യ​ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി ജ​ലീ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ചെ​ന്നി​ത്ത​ല​യു​ടെ മ​ക​ന്‍റെ പേ​ര് പ​റ​യാ​തെ ഒ​ന്നാം റാ​ങ്കു​കാ​ര​ന്‍റെ പേ​ര് പ​റ​ഞ്ഞാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ആ​രോ​പ​ണം. ഉ​ന്ന​ത കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ എ​ന്ന് മ​ന്ത്രി പ​റ​ഞ്ഞെ​ങ്കി​ലും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യോ മ​ക​ന്‍റെ​യോ പേ​ര് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​ല്ല. പി​എ​സ് സി​യു​ടെ വി​ശ്വാ​സ്യ​ത മാ​ത്രം സം​ര​ക്ഷി​ച്ചാ​ൽ മ​തി​യോ എ​ന്നും യു​പി​എ​സ് സി​യു​ടെ വി​ശ്വാ​സ​ത്യ​ത​യും കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ടെ എ​ന്നു​മാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ടു​ള്ള മ​ന്ത്രി​യു​ടെ ചോ​ദ്യം.

എം​ജി ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മാ​ർ​ക്ക്ദാ​ന വി​ഷ​യം പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​ന്ന​തോ​ടെ​യാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് മ​ന്ത്രി തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts