പച്ചയ്ക്കു വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു ! കോടിയേരി വര്‍ഗീയത പറയുന്നത് സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്നു കണ്ടപ്പോഴെന്ന് രമേശ് ചെന്നിത്തല…

പച്ചയ്ക്കു വര്‍ഗീയതു പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീല്‍ വിഷയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുള്ളവരുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനത്തില്‍ യാതൊരു ആത്മാര്‍ഥതയും സത്യസന്ധതയും ഇല്ലാതെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോള്‍ വര്‍ഗീയത പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പറയുന്നു.

ആദ്യം തന്നെ ആര്‍എസ്എസ് ആയി മുദ്ര കുത്താന്‍ ശ്രമിച്ചുവെന്നും അതു പൊളിഞ്ഞപ്പോള്‍ അടുത്ത വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമവുമായി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും രംഗത്തെത്തയിരിക്കുകയാണ്.

പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത് അങ്ങേയറ്റത്തെ പ്രതിഷേധാത്മകമായ കാര്യമാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

Related posts

Leave a Comment