ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ‍യിലേക്ക്..! പകർച്ചപ്പനി പടരുമ്പോള്‍ റാ​ന്നി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡോക്ടർമാരില്ല; ഉള്ളവരാകട്ടെ അവധിയെടുത്ത് വീട്ടിലും

TVM-DOCTOR-Lറാ​ന്നി: പ​ക​ർ​ച്ച​പ്പ​നി​യ​ട​ക്കം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​രു​ന്പോ​ഴും താ​ലൂ​ക്കി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു. താ​ലൂ​ക്ക് ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ള്ള​ത്.താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ നേ​ര​ത്തെ 24 ഡോ​ക്ട​ർ​മാ​ർ വ​രെ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​പ്പോ​ൾ നേ​ർ​പ​കു​തി​യാ​യി. പ്ര​തി​ദി​നം ആ​യി​ര​ത്തോ​ളം രോ​ഗി​ക​ളാ​ണ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്.

സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന സ്പെ​ഷ​ലി​സ​റ്റ് ഡോ​ക്ട​ർ​മാ​രി​ൽ ന​ല്ലൊ​രു പ​ങ്കും സ്ഥ​ലം​മാ​റി​പ്പോ​യി. ഇ​ത്ത​രം ഒ​ഴി​വു​ക​ളി​ൽ പ​ക​രം ആ​രെ​യും നി​യ​മി​ച്ചി​ട്ടി​ല്ല. മ​റ്റു ചി​ല ഡോ​ക്ട​ർ​മാ​ർ അ​വ​ധി​യി​ൽ കൂ​ടി പ്ര​വേ​ശി​ച്ച​തോ​ടെ പ​നി ബാ​ധി​ത​ക​ർ അ​ട​ക്കം രോ​ഗി​ക​ൾ ചി​കി​ത്സ കി​ട്ടാ​തെ വ​ല​യു​ക​യാ​ണ്. പ​നി ബാ​ധി​ത​രാ​യെ​ത്തി രാ​വി​ലെ മു​ത​ൽ ആ​ശു​പ​ത്രി ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​വ​ർ ഡോ​ക്ട​റെ കാ​ണു​ന്പോ​ഴേ​ക്കും ഏ​റെ അ​വ​ശ​രാ​കും.

ഒ​പി​യി​ൽ പ​ല​പ്പോ​ഴും ര​ണ്ടോ മൂ​ന്നോ ഡോ​ക്ട​ർ​മാ​രെ ഉ​ണ്ടാ​കൂ.പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​ട​ക്കം താ​ലൂ​ക്കി​ലെ ഇ​ത​ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ സ്ഥി​തി​യും വ്യ​ത്യ​സ്ത​മ​ല്ല. പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രെ മു​ഴു​വ​ൻ പ​രി​ശോ​ധി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ.

പ്ര​തി​ദി​നം 400നും 500​നും ഇ​ട​യി​ൽ ആ​ളു​ക​ൾ നാ​റാ​ണം​മൂ​ഴി പി​എ​ച്ച്സി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്. ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണ് നാ​റാ​ണം​മൂ​ഴി​യി​ലു​ള്ള​ത്. കി​ട​ത്തി​ചി​കി​ത്സാ സം​വി​ധാ​നം പോ​ലു​മി​ല്ലാ​ത്ത നി​ല​യി​ലാ​ണ് താ​ലൂ​ക്കി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം

Related posts