വെഞ്ചേമ്പിൽ ഒമ്പതുകാരിയെപീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ; ഒരാൾ പ്രായപൂർത്തിയാകാത്തയാൾ

rape 2

പുനലൂർ: വെഞ്ചേമ്പിൽ ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ. വെഞ്ചേമ്പ് അംബേദ്ക്കർ കോളനിയിലെ രണ്ടു പേരാണ് പിടിയിലായത്. രണ്ടുവർഷമായി ഇരുവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

പുനലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പുനലൂർ താലൂക്കാശുപത്രിയിലെ ഡോക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. വീട്ടിൽ ആളില്ലാത്ത സമയങ്ങളിൽ ഇരുവരും പീഡിപ്പിച്ചതായാണ് പറയപ്പെടുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും നടപടി സ്വീകരിച്ചിട്ടുണ്ട്.

Related posts