സഹോദരി ഭര്‍ത്താവിന്റെ സുഹൃത്താണ്… പക്ഷേ…! യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍; തിരുവനന്തപുരത്ത് നടന്ന സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം : യു​വ​തി​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടാ​ക്ക​ട വീ​ര​ണ​കാ​വ് കോ​വി​ൽ​വി​ള കു​ഴ​ക്കാ​ട് എ​ൽ​പി സ്കൂ​ളി​നു സ​മീ​പം കോ​ലി​യ​ക്കോ​ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ റെ​ജി എ​ന്നു വി​ളി​ക്കു​ന്ന ജി​മ്മി ജോ​ർ​ജ് (25) നെ​യാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്താ​യ പ്ര​തി യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യും തു​ട​ർ​ന്ന് പ്ര​തി​യു​ടെ വാ​ട​ക വീ​ട്ടി​ൽ എ​ത്തി​ച്ച് പീ​ഡ​നം ന​ട​ത്തി​യ ശേ​ഷം വി​വ​രം ഭ​ർ​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും അ​റി​യി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ർ​ന്നും പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ഞ്ചി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ർ​ന്ന് ശം​ഖു​മു​ഖം പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ഷാ​നി​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ചി​യൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് വി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts