വിദ്യാഭ്യാസമുണ്ട്, പക്ഷേ വിവരമില്ല! എടിഎമ്മിന്റെ രഹസ്യ നമ്പര്‍ ചോദിച്ച് ഫോണ്‍; അധ്യാപികയുടെ 22,500 രൂപ നഷ്ടപ്പെട്ടു

ആ​ല​ത്തൂ​ർ: ബാ​ങ്ക് എ​ടി​എം കാ​ർ​ഡി​ന്‍റെ ഒ​ടി​പി ന​ന്പ​ർ ആ​വ​ശ്യ​പ്പെ​ട്ടുവ​ന്ന ഫോ​ണ്‍ കോ​ളി​നു മ​റു​പ​ടി പ​റ​ഞ്ഞ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ സ്കൂ​ൾ പ്ര​ധാ​ന​ാധ്യാ​പി​ക​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത് 22,500 രൂ​പ.​ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​രയോ​ടെ 919599832172 എ​ന്ന ന​ന്പ​രി​ൽനി​ന്നാ​ണ് കോ​ൾ വ​ന്ന​തെ​ന്ന് ഇ​വ​ർ ആ​ല​ത്തൂ​ർ പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ ബാ​ങ്കി​ൽനി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ് ആ​ദ്യം ഹി​ന്ദി​യി​ലും പി​ന്നെ ഇം​ഗ്ലീ​ഷി​ലു​മാ​യി​രു​ന്നു സം​സാ​രം.

സ്കൂ​ളി​ൽനി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ബ​സി​ൽ ആ​യി​രു​ന്ന​തി​നാ​ൽ തി​രി​ച്ചുവി​ളി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് അ​ധ്യാ​പി​ക ഫോ​ണ്‍ വ‌ച്ചു.​ പ​ല്ലാ​വൂ​രി​ലെ വീ​ട്ടിലെത്തി നോ​ക്കി​യ​പ്പോ​ൾ പ​ണം പി​ൻ​വ​ലി​ച്ച​താ​യു​ള്ള സ​ന്ദേ​ശം 09223966666 എ​ന്ന ന​ന്പ​രി​ൽനി​ന്ന് മൊ​ബൈ​ലി​ൽ വ​ന്നി​രി​ക്കു​ന്ന​താ​യി ക​ണ്ടു. 0223902020202 എ​ന്ന ന​ന്പ​രി​ൽനി​ന്ന് ക​സ്റ്റ​മ​ർ കെ​യ​റി​ൽനി​ന്നു​ള്ള​താ​ണെ​ന്ന സ​ന്ദേ​ശ​വും കി​ട്ടി.

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ൽനി​ന്ന് 18,500 രൂ​പ​യും എ​സ്ബി​ഐ അ​ക്കൗ​ണ്ടി​ൽനി​ന്ന് 4,000 രൂ​പയും ​പി​ൻ​വ​ലി​ച്ചെ​ന്നായി​രു​ന്നു സ​ന്ദേ​ശം.​ ഉ​ട​ൻ എ​ടി​എം കാർഡ് ഇ​വ​ർ ബ്ലോ​ക്ക് ചെ​യ്ത​തി​നാ​ൽ കൂ​ടുത​ൽ പ​ണം നഷ്ട​മാ​യി​ല്ല.​ വെ​ള്ളി​യാ​ഴ്ച ആ​ല​ത്തൂ​ർ പോ​ലീ​സി​ലും ബാ​ങ്ക് മാ​നേ​ജ​ർ​മാ​ർ​ക്കും പ​രാ​തി ന​ൽ​കി.​ ഇ​ത്ത​ര​ത്തി​ൽ വേ​റെ​യും പ​രാ​തി കി​ട്ടി​യി​ട്ടുണ്ടെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച് പ​രാ​തി​ക്കാ​ര്യ​ത്തി​ൽ ന​ട​പടി​യെ​ടു​ക്കു​മെ​ന്നു ബാ​ങ്ക് അ​ധി​കാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ഫോ​ണ്‍വി​ളി​ക​ൾ വ​ന്നാ​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തണ​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.​ പ​ണം ന​ഷ്ട​പ്പെ​ട്ട അ​ധ്യാപി​ക അ​ക്കൗ​ണ്ട് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ഒ​ന്നും ഫോ​ണി​ൽ വി​ളി​ച്ച​വ​രോ​ടു പ​റ​യാ​തി​രു​ന്നി​ട്ടും പ​ണം ന​ഷ്ട​മാ​യ​തു ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്നതാ​ണ്.

Related posts