മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് യു​വ​തി​ക്കു ക്രൂ​ര​പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ ജി​ല്ല​യി​ൽ 23 കാ​രി​യെ ബ​ന്ദി​യാ​ക്കി ഒ​രു മാ​സ​ത്തോ​ളം പീ​ഡി​പ്പി​ച്ച അ​യ​ൽ​വാ​സി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

യു​വ​തി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ്ലാ​സ്റ്റി​ക് പൈ​പ്പും ബെ​ൽ​റ്റും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യും ക​ണ്ണി​ലും വാ​യി​ലും മു​ള​കു​പൊ​ടി എ​റി​യു​ക​യും തു​ട​ർ​ന്ന് പ​ശ ഉ​പ​യോ​ഗി​ച്ച് വാ​യ ഒ​ട്ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ അ​യാ​ൻ പ​ഠാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​മാ​യി യു​വ​തി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്നു മാ​റി​നി​ൽ​ക്കാ​ൻ താ​ക്കീ​ത് ചെ​യ്തി​രു​ന്ന​താ​യും മ​റ്റൊ​രി​ട​ത്തേ​ക്കു മ​ക​ളെ കൊ​ണ്ടു​പോ​യെ​ന്നും പ്ര​തി നി​ർ​ബ​ന്ധി​ച്ചാ​ണ് മ​ക​ളെ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും യു​വ​തി​യു​ടെ അ​മ്മ പ​റ​ഞ്ഞു.

പ്ര​തി​യു​ടെ വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങി​യ യു​വ​തി​യെ കു​റ​ച്ചു​നാ​ളു​ക​ൾ​ക്കു ശേ​ഷം പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി. യു​വ​തി​യു​ടെ പേ​രി​ലു​ള്ള സ്വ​ത്ത് എ​ഴു​തി​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പീ​ഡ​നം. പ്ര​തി​യു​ടെ കു​ടും​ബ​ക്കാ​രും യു​വ​തി​യെ ക്രു​ര​മാ​യി ആ​ക്ര​മി​ച്ചി​രു​ന്നു. യു​വ​തി​യെ ബ​ന്ദി​യാ​ക്കി​യ മു​റി​യി​ൽ നി​ന്ന് ഫെ​വി ക്വി​ക്ക്, ബെ​ൽ​റ്റ്, പ്ലാ​സ്റ്റി​ക് പൈ​പ്പ് എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

 

Related posts

Leave a Comment