വീ​ടു​ക​ളി​ൽ നി​ന്നും നാ​ടോ​ടി​ക​ൾ ശേ​ഖ​രി​ക്കു​ന്ന പ​ഴ​യ വ​സ്ത്രം വ​ഴി​യ​രികി​ൽ ഉ​പേ​ക്ഷി​ക്കു​ന്നു

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ​ഴ​യ വ​സ്ത്ര​ങ്ങ​ൾ സം​ഘ​ങ്ങ​ൾ വ​ഴി​യ​രു​കി​ലും മ​റ്റു​മാ​യി ഉ​പേ​ക്ഷി​ക്കു​ന്നു. പ​ഴ​യ വ​സ്ത്രം ശേ​ഖ​രി​ക്കാ​ൻ എ​ത്തു​ന്ന നാ​ടോ​ടി സ്ത്രീ​ക​ൾ അ​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളാ​ണ് തു​ണി​ക​ൾ കെ​ട്ടു​ക​ളാ​ക്കി വ​ഴി​യ​രു​കി​ൽ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ന്ന​ത്.

ഇ​തി​ന് പി​ന്നി​ൽ വീ​ടു​ക​ളി​ൽ നി​ന്നും പ​ഴ​യ വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സം​ശ​യം.ശേ​ഖ​രി​ക്കു​ന്ന​തി​ൽ നി​ന്നും ന​ല്ല വ​സ്ത്ര​ങ്ങ​ൾ മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്ത ശേ​ഷം പ​ഴ​യ വ​സ്ത്ര​ങ്ങ​ൾ റോ​ഡ​രു​കി​ലോ മ​റ്റെ​വി​ടെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ പ​തി​വ് .

ഇ​ത്ത​ര​ത്തി​ൽ പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഇ​രി​ട്ടി പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പ​വും ഇ​രി​ട്ടി ഗ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​വു​മാ​ണ് വ​സ്ത്ര​ങ്ങ​ൾ കെ​ട്ടു​ക​ളാ​ക്കി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്‌.കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളു​ടെ പേ​രി​ലാ​ണ് സം​ഘം വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് .

ന​ല്ല വ​സ്ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് അ​ല​ക്കി ഇ​സ്തി​രി ഇ​ട്ട് ഭം​ഗി​യാ​ക്കി​യ ശേ​ഷം തി​ര​ക്കേ​റി​യ ടൗ​ണു​ക​ളി​ലും അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ട​യി​ലും കു​റ​ഞ്ഞ വി​ല​ക്ക് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത് .

ഇ​ത്ത​ര​ത്തി​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന കെ​ട്ടു​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ൾ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യു​ക എ​ന്ന​താ​ണ് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും മു​നി​സി​പ്പാ​ലി​റ്റി​ക്കും മു​ന്നി​ലെ പു​തി​യ വെ​ല്ലു​വി​ളി.

 

Related posts

Leave a Comment