റാ​സി​ക്ക് പാക്കിസ്ഥാനിൽ വിലക്ക്

ആ​ലി​യ ഭ​ട്ടി​നെ നാ​യി​ക​യാ​ക്കി മേ​ഘ്ന ഗു​ൽ​സാ​ർ സം​വി‌‌‌‌‌‌​ധാ​നം ചെ​യ്ത റാ​സി​ എ​ന്ന ചി​ത്ര​ത്തി​ന് പാ​ക്കി​സ്ഥാ​നി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി പാ​ക് മാ​ധ്യ​മ​ങ്ങ​ൾ. ഹ​രീ​ന്ദ​ർ സി​ക്ക​യു​ടെ കോ​ളിം​ഗ് സെ​ഹ്മ​ത് എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ് ചി​ത്രം.

പാ​ക് സൈ​നി​കോ​ദ്യോ​ഗ​സ്ഥ​നെ വി​വാ​ഹം ചെ​യ്ത ഇ​ന്ത്യ​ൻ യു​വ​തി പി​ന്നീ​ട് ഇ​ന്ത്യ​ൻ ചാ​ര​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. സി​നി​മ പാ​ക്കി​സ്ഥാ​നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് പാ​ക് സെ​ൻ​സ​ർ ബോ​ർ​ഡ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​ഞ്ഞ​ത​ത്രേ.

ഇ​തേ കാ​ര​ണ​ത്താ​ൽ ത​ന്നെ പാ​ക്കി​സ്ഥാ​നി​ലെ വി​ത​ര​ണ​ക്കാ​രും ചി​ത്ര​ത്തോ​ട് മു​ഖം തി​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഇ​ത് ഒ​രു യു​ദ്ധ​ചി​ത്ര​മ​ല്ലെ​ന്നും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും റാ​സി​യി​ൽ അ​ഭി​ന​യി​ച്ച ന​ട​ൻ വി​ക്കി കൗ​ശ​ൽ മു​ന്പ് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

Related posts