ഭാഗ്യം വിറ്റുപോയില്ല രതീഷ് “ലക്കി സ്റ്റാറായി’..! വി​ൽ​ക്കാ​തെ ബാ​ക്കി​വ​ന്ന കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ വി​ൻ​വി​ൻ ലോ​ട്ട​റി വിൽപ്പനക്കാരനെ ലക്ഷപ്രഭുവാക്കി; സ്വന്തമായൊരു വീട് മകളെ നല്ലരീതിയിൽ പഠിപ്പിക്കണം;കൊച്ചു കൊച്ചു ആഗ്രഹങ്ങളുമായി രതീഷ്

വ​ല​പ്പാ​ട്: വി​ൽ​ക്കാ​തെ ബാ​ക്കി​വ​ന്ന കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ വി​ൻ​വി​ൻ ലോ​ട്ട​റി ടി​ക്ക​റ്റിലൂടെ ലോട്ടറി വിൽപ്പനക്കാരനായ രതീഷ് ലക്ഷപ്രഭുവായി. വിൻവിന്നിലെ ഒ​ന്നാം സ​മ്മാ​ന​മാ​യ 65 ല​ക്ഷം രൂ​പയും, ബാക്കി വന്ന 11 ടി​ക്ക​റ്റു​ക​ളിലൂടെ 10,000 രൂ​പ വീ​തം വേ​റെ​യും ലോട്ടറിയടിച്ച് രതീഷാണ് ഇപ്പോഴത്തെ സ്റ്റാർ.

വ​ല​പ്പാ​ട് അ​രി​യാം​പ​റ​ന്പി​ൽ ക്ഷേ​ത്രം പ​ടി​ഞ്ഞാ​റ് കി​ഴ​ക്ക​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞി​വേ​ലാ​യി മ​ക​ൻ ര​തീ​ഷി​നെയാണ് (36) വി​റ്റു​പോ​കാ​ത്ത ടി​ക്ക​റ്റു​ക​ളി​ലൂ​ടെ “ഭാഗ്യദേവത’ തേ​ടി​യെ​ത്തി​യ​ത്. തൃ​പ്ര​യാ​റി​ലെ ഭാ​ഗ്യ​ശ്രീ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് വി​ല്പ​ന​യ്ക്കാ​യി വി​ൻ​വി​ൻ ലോ​ട്ട​റി​യു​ടെ 240 ടി​ക്ക​റ്റു​ക​ളാ​ണ് വാ​ങ്ങി​യ​ത്.

സാ​ധാ​ര​ണ വാ​ങ്ങു​ന്ന ടി​ക്ക​റ്റു​ക​ളേ​ക്കാ​ൾ 90 ടി​ക്ക​റ്റു​ക​ൾ ഇ​ന്ന​ലെ കൂ​ടു​ത​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. ര​ണ്ട് സെ​റ്റ് ടി​ക്ക​റ്റു​ക​ൾ ന​റു​ക്കെ​ടു​പ്പി​നു മു​ന്പേ ബാ​ക്കി​വ​ന്നു. ഈ ​ടി​ക്ക​റ്റു​ക​ൾ പ​ല​രെ​യും കാ​ണി​ച്ചു. ഒ​ടു​വി​ൽ ര​ണ്ട് സെ​റ്റി​ൽ ഒ​രു സെ​റ്റ് ബാ​ക്കി​വ​ന്നു. ഈ ​സെ​റ്റി​ലാ​യി​രു​ന്നു ഡ​ബ്ല്യു​ഡി 796064 എ​ന്ന ടി​ക്ക​റ്റു​മു​ണ്ടാ​യി​രു​ന്നു

. ഇ​ന്ന​ലെ വൈ​കീ​ട്ട് ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് വി​റ്റു​പോ​കാ​ത്ത ഈ ​ടി​ക്ക​റ്റ് ഒ​ന്നാം സ​മ്മാ​ന​മാ​യി ര​തീ​ഷി​നെ തേ​ടി​യെ​ത്തി​യ​ത്. തീ​ർ​ന്നി​ല്ല ഇ​തേ സീ​രി​സി​ലു​ള്ള മ​റ്റു 11 ന​ന്പ​റു​ക​ൾ​ക്ക് 10,000 രൂ​പ വീ​തം സ​മാ​ശ്വാ​സ സ​മ്മാ​ന​ങ്ങ​ളു​മാ​യി മൊ​ത്തം 1,10,000 രൂ​പ കി​ട്ടി. ഓ​ല​മേ​ഞ്ഞ് പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ചു​കെ​ട്ടി​യ ഒ​രു വീ​ടാ​ണ് ര​തീ​ഷി​ന്‍റേ​ത്. പ​ട്ട​യം​പോ​ലും ല​ഭി​ക്കാ​ത്ത അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഈ ​വീ​ട്. പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ര​തീ​ഷ്.

നാ​ളി​കേ​രം പൊ​ളി​ക്കു​ന്ന ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു ര​തീ​ഷ്. ജോ​ലി കു​റ​ഞ്ഞ​പ്പോ​ൾ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ലോ​ട്ട​റി വി​ല്പ​ന​യാ​ണ് ഉ​പ​ജീ​വ​ന​മാ​ർ​ഗം. സ്വ​ന്ത​മാ​യൊ​രു വീ​ട് പ​ണി​യ​ണം, മ​ക്ക​ളെ പ​ഠി​പ്പി​ക്ക​ണം ഇ​തെ​ല്ലാ​മാ​ണ് ര​തീ​ഷി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ൾ. ഇ​നി​യും ഭാ​ഗ്യ​ക്കു​റി വി​ല്പ​ന തു​ട​രും. ഭാ​ര്യ: പ്രി​യ. മ​ക​ൾ: എ​സ്എ​സ്എ​ൽ​സി വി​ദ്യാ​ർ​ഥി​നി​യാ​യ ദേ​വി​ക. അ​മ്മ: ശാ​ന്ത.

Related posts