റേ​ഷ​ൻ വി​ത​ര​ണം: ടെ​ലി​ഫോ​ണി​ലൂ​ടെ പ​രാ​തി സ്വീ​ക​രി​ക്കും; മൂ​ന്നു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി പ​റ​യാ​നാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ന​ന്പ​ർ ന​ൽ​കു​ന്നു. സി​വി​ൽ സ​പ്ലൈ​സ് ക​മ്മി​ഷ​ണ​ർ മു​ത​ൽ റേ​ഷ​നിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​വ​രെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ ഗ്രൂ​പ്പ് ക​ണ​ക്ഷ​ൻ സിം ​കാ​ർ​ഡ് അ​നു​വ​ദി​ച്ചു. ഉ​ദ്ഘാ​ട​നം പി​ആ​ർ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ സി​വി​ൽ സ​പ്ലൈ​സ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​ക്ക് സിം ​കാ​ർ​ഡ് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

റേ​ഷ​ൻ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ടെ​ലി​ഫോ​ണി​ൽ ല​ഭി​ച്ചാ​ൽ മൂ​ന്നു ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം കാ​ണാ​ൻ നി​ർ​ദേ​ശി​ച്ച​താ​യി മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​വ​യ്ക്കും. ഔ​ദ്യോ​ഗി​ക ഫോ​ണ്‍ ഓ​ഫാ​ക്കി​വ​യ്ക്കു​ക​യോ എ​ടു​ക്കാ​തി​രി​ക്കു​ക​യോ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യോ ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ ഫോ​ണ്‍ ന​ന്പ​രു​ക​ൾ അ​ത​തു റേ​ഷ​ൻ ക​ട​ക​ളി​ലും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ന്പ​രു​ക​ൾ അ​ത​ത് ഓ​ഫീ​സു​ക​ളി​ലെ നോ​ട്ടീ​സ് ബോ​ർ​ഡി​ലും പ്ര​ദ​ർ​ശി​പ്പി​ക്കും. സി​വി​ൽ സ​പ്ലൈ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റാ​യ www.civilsupplieskerala.gov.in ന്‍റെ ഹോം ​പേ​ജി​ൽ മൊ​ബൈ​ൽ ന​ന്പ​ർ എ​ന്ന ലി​ങ്കി​ൽ നി​ന്ന് ഫോ​ണ്‍ ന​ന്പ​രു​ക​ൾ ല​ഭി​ക്കും.

Related posts