കോ​ണ്‍​ഗ്ര​സ് രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വി​നോ​ട് അ​ലി​ഞ്ഞുചേ​ർ​ന്ന പാ​ർ​ട്ടിയെന്ന് രമേശ്  ചെ​ന്നി​ത്ത​ല

ചാ​ല​ക്കു​ടി: രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വി​നോ​ട് അ​ലി​ഞ്ഞുചേ​ർ​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്െ​ന്നും അ​തി​ന്‍റെ ജീ​വാ​ത്മാ​വാ​ണ് ബൂ​ത്തു​ക​ളി​ലെ കേ​ഡ​ർ പ്ര​വ​ർ​ത്ത​ക​രെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചാ​ല​ക്കു​ടി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൂ​ത്ത് കേ​ഡ​ർ ലീ​ഡ​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച നേ​തൃ​ത്വ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

എ​സ്.​എ​ൻ.​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്സ് പ്ര​സി​ഡ​ന്‍റ് എ​ബി ജോ​ർ​ജ്ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​ഐ.​സി.​സി.​മെ​ന്പ​ർ ദീ​പ്തി മേ​രി വ​ർ​ഗീ​സ്, എ​ൻ​ജിഒ ​അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​എ​ൻ.​പ​ണി​ക്ക​ർ എ​ന്ന​വ​ർ ക്ലാ​സ് ന​യി​ച്ചു.ഡി.​സി.​സി.​ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ.​ആ​ന്േ‍​റാ, വി.​ഒ.​പൈ​ല​പ്പ​ൻ, പി.​കെ.​ഭാ​സി, ജെ​യിം​സ് പോ​ൾ, മേ​രി ന​ള​ൻ, പി.​കെ.​ജേ​ക്ക​ബ്ബ്, യു.​ഡി.​എ​ഫ്.​ചെ​യ​ർ​മാ​ൻ അ​ഡ്വ.​സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​എ​സ്.​ച​ന്ദ്ര​ൻ, പി.​വി.​വേ​ണു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts