പൊതുജീവിതം സുതാര്യമായിരിക്കണം എന്നുള്ളത് തന്റെ വ്രതവും ശപഥവും! പി​രി​വെ​ടു​ത്തു കാ​ർ വേ​ണ്ട; യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മാ​നം നി​ര​സി​ച്ച് ര​മ്യ ഹ​രി​ദാ​സ്

പാ​ല​ക്കാ​ട്: ത​നി​ക്കു വേ​ണ്ടി കാ​ർ വാ​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നു പി​ന്തി​രി​യ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നോ​ട് കോ​ണ്‍​ഗ്ര​സ് എം​പി ര​മ്യ ഹ​രി​ദാ​സ്. പി​രി​വെ​ടു​ത്തു കാ​ർ വാ​ങ്ങു​ന്ന​തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​ര​സ്യ​മാ​യി വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​മ്യ​യും എ​തി​ർ​പ്പ​റി​യി​ച്ച​ത്.

പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ​ര​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ ആ ​തീ​രു​മാ​ന​ത്തെ അ​നു​സ​രി​ക്കു​മെ​ന്നും പൊ​തു​ജീ​വി​തം സു​താ​ര്യ​മാ​യി​രി​ക്ക​ണം എ​ന്നു​ള്ള​ത് ത​ന്‍റെ വ്ര​ത​വും ശ​പ​ഥ​വു​മാ​ണെ​ന്നും ര​മ്യ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ര​മ്യ ഹ​രി​ദാ​സി​ന് കാ​ർ വാ​ങ്ങാ​ൻ ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ര​ണ്ടു​ല​ക്ഷം രൂ​പ പി​രി​ച്ചെ​ടു​ക്കാ​നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി 1000 രൂ​പ​യു​ടെ ര​സീ​ത് കൂ​പ്പ​ണു​ക​ളും അ​ച്ച​ടി​ച്ച് വി​ത​ര​ണം ന​ട​ത്തി. എ​ന്നാ​ൽ ഇ​ക്കാ​ര്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും വി​വാ​ദ​മാ​കു​ക​യു​മാ​യി​രു​ന്നു.

Related posts