Set us Home Page

ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു ! ഇങ്ങനെ ഒന്നും ആയാല്‍ പോരാ; പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നു ?

മലയാളികളുടെ ഇഷ്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗറില്‍ അവതാരകയായതോടെയാണ് രഞ്ജിനി പ്രശസ്തയായതെങ്കിലും പിന്നീട് നിരവധി ചാനലുകളിലും അവാര്‍ഡ് നൈറ്റുകളിലും അവതാരകയായി രഞ്ജിനി തകര്‍ത്താടുന്ന കാഴ്ചയാണ് മലയാളികള്‍ കണ്ടത്.

2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എന്‍ട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ രഞ്ജിനി വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുന്നത്.

താരത്തിന്റേതായി പുറത്തു വന്ന ഒരു വീഡിയോ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. ഫ്ളവേഴ്സ് ടിവിയിലെ പുതിയൊരു പ്രോഗ്രാമിന്റെ പ്രൊമോയിലാണ് രഞ്ജിനി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയില്‍ രഞ്ജിനി എത്തുന്ന വീഡിയോയില്‍ താരം പറയുന്നതിങ്ങനെ..

ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു.

ഇങ്ങനെ ഒന്നും ആയാല്‍ പോരാ…ഈ സ്റ്റേജ് ഷോകളും ഫ്രണ്ട്സും മാത്രം പോര ജീവിതത്തില്‍. മറ്റെന്തോ ഒരു സാധനം കൂടി വേണം.

എന്താണെന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്. രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ലെന്ന് നിങ്ങള്‍ വിചാരിച്ച ആ കാര്യം. ഒരു കല്യാണം കഴിക്കണം. ഇവള്‍ക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ? ശരിക്കും ചെറിയ വട്ടാണ്.

എന്നാലും ഞാനങ്ങ് തീരുമാനിച്ചു. ‘രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു. എന്ന് കരുതി പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ.

എന്റെ കല്യാണം ഒരു സംഭവമായിരിക്കണം. ഒരു സ്വയംവരം. ശ്രീരാമന്‍ സീതയെ കെട്ടിയ പോലെ, നളന്‍ ദമയന്തിയെ കൊണ്ട് പോയത് പോലെ, ഒരുപാട് പേരില്‍ നിന്നും ഒരാളെ ഞാന്‍ സെലക്ട് ചെയ്യും. ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്നവുമല്ല.

വിവാഹ ജീവിതത്തിലെ എന്റെ എക്പീരിയന്‍സില്ലായ്മ പരിഹരിക്കാന്‍ തിരഞ്ഞെടുത്ത കുറച്ച് ദമ്പതിമാര്‍ കൂടി എന്റെ കൂടെ ഉണ്ട്. അപ്പോള്‍ എന്റെ സ്വയംവരം കാണാന്‍ റെഡിയായിക്കോ ഫ്ളവേഴ്സ് ടിവിയില്‍.

ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും വരുന്നു. എന്തായാലും രഞ്ജിനിയുടെ ‘വിവാഹ വാര്‍ത്ത’ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.

https://www.facebook.com/watch/?v=357491432238612&t=0

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS