ചി​ല്ല​റ നോ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി ഇ​നി അ​ല​യേ​ണ്ടി വ​രി​ല്ല; വ​രു​ന്നു പ്ര​ത്യേ​ക എ​ടി​എം; ചെ​റി​യ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ ല​ഭി​ക്കും

പ​ര​വൂ​ർ: 500 രൂ​പ നോ​ട്ടു​ക​ൾ​ക്ക് ചി​ല്ല​റ ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​വു​മാ​യി റി​സ​ർ​വ് ബാ​ങ്ക്. ഇ​നി മു​ത​ൽ എ​ടി​എ​മ്മു​ക​ൾ വ​ഴി 10, 20, 50 രൂ​പ നോ​ട്ടു​ക​ൾ നേ​രി​ട്ട് പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്നു. രാ​ജ്യ​ത്ത് ചെ​റി​യ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ​ക്ക് ക്ഷാ​മ​മി​ല്ലെ​ന്നും ഇ​വ സു​ഗ​മ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക “സ്മോ​ൾ ഡി​നോ​മി​നേ​ഷ​ൻ ഡി​സ്പെ​ൻ​സ​റു​ക​ൾ’ പ​രീ​ക്ഷി​ച്ചുവ​രി​ക​യാ​ണെ​ന്നും റി​സ​ർ​വ് ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലു​ള്ള ഭൂ​രി​ഭാ​ഗം എ​ടി​എ​മ്മു​ക​ളും 100, 200, 500 രൂ​പ നോ​ട്ടു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ മാ​ത്രം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​വ​യാ​ണ്. ഇ​ത് പ​ല​പ്പോ​ഴും ചെ​റി​യ ഇ​ട​പാ​ടു​ക​ൾ​ക്ക് ത​ട​സ​മാ​കാ​റു​ണ്ട്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​ണ് പു​തി​യ പൈ​ല​റ്റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ ക​ട​ക​ളി​ൽ ചി​ല്ല​റ ല​ഭ്യ​ത കു​റ​ഞ്ഞു​വെ​ന്ന പ​രാ​തി​ക​ൾ​ക്കി​ട​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഈ ​സു​പ്ര​ധാ​ന ഇ​ട​പെ​ട​ൽ. പ​ത്തു​രൂ​പ​യു​ടെ 439.4 കോ​ടി നോ​ട്ടു​ക​ൾ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം മാ​ത്രം റി​സ​ർ​വ് ബാ​ങ്ക് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 20 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ 193.7 കോ​ടി രൂ​പ​യും 50 രൂ​പ നോ​ട്ടു​ക​ൾ 130.3 കോ​ടി രൂ​പ​യും വി​ത​ര​ണം ചെ​യ്തു.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ത്തു രൂ​പ നോ​ട്ടു​ക​ൾ 180 കോ​ടി രൂ​പ​യും 20 രൂ​പ നോ​ട്ടു​ക​ൾ 150 കോ​ടി രൂ​പ​യും 50 രൂ​പ നോ​ട്ടു​ക​ൾ 300 കോ​ടി രൂ​പ​യും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.വി​വി​ധ മൂ​ല്യ​ങ്ങ​ളി​ലു​ള്ള നോ​ട്ടു​ക​ളു​ടെ ആ​വ​ശ്യം റി​സ​ർ​വ് ബാ​ങ്ക് കൃ​ത്യ​മാ​യി അ​വ​ലോ​ക​നം ചെ​യ്യു​ന്നു​ണ്ട്. ചെ​റി​യ മൂ​ല്യ​മു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്കാ​യി നോ​ട്ടു​ക​ൾ​ക്കൊ​പ്പം നാ​ണ​യ​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തും.

കു​റ​ഞ്ഞ തു​ക​യു​ടെ കൈ​മാ​റ്റ​ങ്ങ​ൾ​ക്കാ​യി ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ സു​ഗ​മ​മാ​ക്കാ​ൻ എ​ടി​എ​മ്മു​ക​ളി​ലെ ഈ ​മാ​റ്റം സ​ഹാ​യി​ക്കും. വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഈ ​സം​വി​ധാ​നം വ്യാ​പി​പ്പി​ക്കാ​നാ​ണു സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts

Leave a Comment