അ​മ്മ മ​റ​ഞ്ഞു; ഉ​ള്ളു​ല​ഞ്ഞ് ര​ശ്മി നേ​ടി​യ​ത് ഫു​ൾ എ​പ്ല​സ്; പ്ല​സ് ടു​വി​നു സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത് പ​ഠി​ക്കാ​നാ​ണ് ആ​ഗ്ര​ഹം​

തി​രു​വി​ല്വാ​മ​ല: പ​രീ​ക്ഷ​യ്ക്കി​ട​യി​ൽ അ​മ്മ​യു​ടെ മ​ര​ണം ഏ​ൽ​പ്പി​ച്ച തീ​രാ​ദുഃ​ഖ​ത്തി​നി​ട​യി​ൽ മ​ന​സു ത​ള​രാ​തെ പ​ഠി​ച്ച ര​ശ്മി എ​സ്എ​സ് എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി. തി​രു​വി​ല്വാ​മ​ല ക​ണി​യാ​ർ​ക്കോ​ട് വി​നോ​ദ് ഭ​വ​നി​ൽ രാ​ജു – സി​ന്ധ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ര​ശ്മി​യു​ടെ അ​മ്മ പ​രീ​ക്ഷ​ക്കി​ടെ​യാ​ണ് മ​രി​ച്ച​ത്.

തി​രു​വി​ല്വാ​മ​ല ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ര​ണ്ടു പ​രീ​ക്ഷ ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് അ​മ്മ സി​ന്ധ്യ​യു​ടെ മ​ര​ണം. അ​മ്മ​യു​ടെ വേ​ർ​പാ​ടി​ന്‍റെ ദുഃ​ഖം ഉ​ള്ളി​ലൊ​തു​ക്കി തു​ട​ർ​ന്നു​ള്ള പ​രീ​ക്ഷ​ക​ളി​ലും ത​ള​രാ​തെ ന​ന്നാ​യി പ​ഠി​ച്ചു.

പ​ഠി​പ്പി​ൽ മി​ടു​ക്കി​യാ​യി​രു​ന്ന ര​ശ്മി​യെ അ​ധ്യാ​പ​ക​രും പ്രോ​ത്സാ​ഹി​പ്പി​ച്ചു. അ​മ്മ​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്നു പ​ഠി​ക്കു​ന്ന ര​ശ്മി പ്ല​സ് ടു​വി​നു സ​യ​ൻ​സ് വി​ഷ​യ​മെ​ടു​ത്ത് പ​ഠി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

Related posts