മകളുടെയല്ലേ അമ്മ…പിന്നെങ്ങനെ മോശമാവും ! മനോഹരമായ പാട്ടും ഡാന്‍സുമായി റിമി ടോമിയുടെ അമ്മ; വീഡിയോ വൈറല്‍…

മലയാള കലാരംഗത്തെ ഓള്‍റൗണ്ടറാണ് റിമി ടോമി. മലയാളത്തിന്റെ പ്രിയ ഗായികയാണെങ്കിലും, അവതാരക, നടി തുടങ്ങിയ റോളുകളിലും റിമി ഗംഭീര പ്രകടനമാണ് നടത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് റിമി ടോമി.

കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തായിരുന്നു റിമി പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായതോടു പ്രേക്ഷകരുടെ സ്വീകാര്യത കൂടുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ച താരം യൂട്യൂബ് ചാനലിലും സജീവമാകുകയായിരുന്നു. അടുത്തിടെ പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ യൂട്യൂബ് ചാനല്‍ റിമി ടോമിയുടേതായിരുന്നു.

പാചകം, വര്‍ക്കൗട്ട് വീഡിയോകളായിരുന്നു റിമി തുടക്കത്തില്‍ പങ്കുവെച്ചത്. ഇതെല്ലാം മികച്ച കാഴ്ചക്കാരെ നേടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയായിരുന്നു റിമി കവര്‍ ഗാനങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയത്. ഇതിനും വലിയ ആരാധകരെ നേടിയിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അമ്മ റാണിക്കൊപ്പം വ്യത്യസ്ത ദോശരുചികള്‍ പരിചയപ്പെടുത്തുന്ന റിമിയുടെ പുതിയ വീഡിയോയാണ്.

അമ്മയും സഹോദരി റീനുവും ചേര്‍ന്നാണ് ദോശയുണ്ടാക്കിയത്. പാചകത്തിന് ഇടയില്‍ അമ്മ റാണി ഗാനം ആലപിക്കുകയും ചെയ്തിരുന്നു.
റിമിയുടെ കൗണ്ടറുകളും വീഡിയോയിലുണ്ടായിരുന്നു. കൂടാതെ അമ്മ ഡാന്‍സ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.

ലോക്ഡൗണ്‍ കാലത്ത് മമ്മി കൂടുതല്‍ സമയവും പാട്ടും ഡാന്‍സും പരിശീലിക്കുകയാണെന്ന് റിമി ടോമി പറഞ്ഞിരുന്നു. ഓണ്‍ലൈനായാണു പരിശീലനം. ഞായറാഴ്ചകളില്‍ പാട്ടുമായി എല്ലാവരും വീട്ടില്‍ ഒത്ത് കൂടും.

അപ്പോഴൊക്കെ മമ്മി പുതിയ പാട്ടുകള്‍ ഓരോന്നായി പഠിക്കാറുണ്ടെന്നും റിമി പറഞ്ഞു. ഈ ഭീതി നിറഞ്ഞ കാലത്ത് മനസ്സിന് ഏറ്റവുമധികം സന്തോഷവും സമാധാനവും ലഭിക്കാനുള്ള മികച്ച മാര്‍ഗമാണ് പാട്ടും ഡാന്‍സുമെന്നാണ് അമ്മ റാണി മകള്‍ക്ക് മറുപടിയായി പറയുന്നത്. റിമിയുടെ വീഡിയോ നിമിഷ നേരെ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാചകത്തേക്കാളേറെ അമ്മയുടെ പ്രകടനമാണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ ചര്‍ച്ചയായത്. റിമി ചേച്ചിയെ പോലെ തന്നെ സുന്ദരി ആണല്ലോ റിമി ചേച്ചിയുടെ അമ്മയും.

അമ്മയെ കണ്ടാല്‍ ചേച്ചിയാണെന്ന് തോന്നും അമ്മയുടെ കഴിവാണ് മക്കള്‍ക്ക് കിട്ടിയിരിക്കുന്നത്. മൂന്നു സുന്ദരിമാര്‍, മമ്മി അടിപൊളിയായിട്ട് പാടുന്നുണ്ടാല്ലോ തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Related posts

Leave a Comment