ഗുണ്ടാ ആക്രമണം എ​ന്തി​നാ​യി​രു​ന്നു​? വാ​ട​ക​വീ​ട്ടി​ല്‍ പാ​ച​ക​ത്തി​നെ​ത്തി​യ യു​വ​തി​യേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു; സം​ഭ​വ​ത്തി​ല്‍ ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്നു പോ​ലീ​സ്

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വീ​ട്ടി​ല്‍ ഗു​ണ്ടാ അ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി പത്തിനു ​കോ​ട്ട​യം ച​ന്ത​ക്ക​ട​വി​ലെ വ​ട​ശേ​രി​ല്‍ ലോ​ഡ്ജി​നു സ​മീ​പ​ത്തെ വാ​ട​കവീ​ട്ടി​ലാ​യി​രു​ന്നു അ​ക്ര​മ​ണം. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സാ​ന്‍ ജോ​സ​ഫ്, അ​മീ​ര്‍ ഖാ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രെ​യും ഗൂ​ണ്ടാ സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലും കാ​റി​ലു​മെ​ത്തി​യ സം​ഘം വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വാ​ട​ക വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന തിര​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷി​നു​വും പൊ​ന്‍​കു​ന്നം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും അ​ക്ര​മ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ടു.

ന​ഗ​ര​ത്തി​ല്‍ പ്ല​ബിം​ഗ് ജോ​ലി​ള്‍ ചെ​യ്തി​രു​ന്ന യു​വാ​ക്ക​ളാ​യി​രു​ന്നു മൂ​വ​രും. താ​മ​സ​ക്കാ​ര്‍​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​തി​നാ​യി​ട്ടാ​ണ് യു​വ​തി താ​മ​സി​ച്ചി​രു​ന്ന​ത്.

ഗുണ്ടാസംഘം എ​ത്തി​യ വാ​ഹ​നം സ​മീ​പ വാ​സി​ക​ള്‍ ന​ല്‍​കി​യ വി​വ​ര​മ​നു​സ​രി​ച്ച് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്നു സാ​ന്‍ ജോ​സ​ഫി​നും അ​മീ​റി​നും പോ​ലീ​സി​നു വ്യ​ക്ത​മാ​യ മൊ​ഴി ന​ല്‍​കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

അ​ക്ര​മം എ​ന്തി​നാ​യി​രു​ന്നു​വെ​ന്നും ആ​രു​ടെ​യെ​ങ്കി​ലും ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യോ മ​റ്റോ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ശേ​ഖ​രി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

വാ​ട​ക​വീ​ട്ടി​ല്‍ പാ​ച​ക​ത്തി​നെ​ത്തി​യ യു​വ​തി​യേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഭ​ര്‍​ത്താ​വി​ന്‍റെ അ​നു​മ​തി​യോ​ടെ ജോ​ലി​ക്കാ​യി എ​ത്തി​യി​രു​ന്ന​താ​ണെ​ന്നാ​ണു യു​വ​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ല്‍ ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഈ ​രീ​തി​യി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്നു​ണ്ട്. കോ​ട്ട​യം ഡി​വൈ​എ​സ്പി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ വെ​സ്റ്റ് സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts

Leave a Comment