പ്രളയ ദുരന്തം കണ്ട് വിവാഹിതരായ  റി​ന്‍റു​വും ഭാ​ര്യ സ​രി​ഗ​യും ദുരിതബാധിതർക്ക് അരിവിതരണം ചെയ്ത് മാതൃകയായി; എല്ലാ പിൻതുണ‍യും  നൽകി വീട്ടുകാരും

ചേർപ്പ്: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​രി വി​ത​ര​ണം ന​ട​ത്തി ന​വ​ദ​ന്പ​തി​ക​ൾ മാ​തൃ​ക​യാ​യി. പ​ള്ളി​പ്പു​റം പൂ​വ​ത്തി​ങ്ക​ൽ രാ​ജ​ന്‍റെ മ​ക​ൻ റി​ന്‍റു​വി​ന്‍റെ വി​വാ​ഹം ഓ​ഗ​സ്റ്റ് 27 നാ​ണ് ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​നു​ശേ​ഷം പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് എ​ന്തെ​ങ്കി​ലും സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് റി​ന്‍റു​വും ഭാ​ര്യ സ​രി​ഗ​യും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ​ള്ളി​പ്പു​റം പ്ര​ദേ​ശ​ത്ത് നി​ര​വ​ധി പേ​രാ​ണ് പ്ര​ള​യം കാ​ര​ണം ദു​രി​താ​വ​സ്ഥ​യി​ലാ​യ​ത്. അ​വ​ർ​ക്ക് 10 കി​ലോ അ​രി വീ​തം ന​ൽ​കാ​ൻ ന​വ​ദ​ന്പ​തി​ക​ൾ തീ​രു​മാ​നം എ​ടു​ത്ത​തോ​ടെ വീ​ട്ടു​കാ​രും പൂ​ർ​ണസ​മ്മ​തം ന​ൽ​കി. അ​ങ്ങ​നെ കഴിഞ്ഞദിവസം ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​രി വി​ത​ര​ണം ചെ​യ്യുകയായിരുന്നു.നാ​ട്ടി​ക നി​യോ​ജ​ക മ​ണ്ഡ​ലം എംഎ​ൽഎ ഗീ​താ ഗോ​പി​യാ​ണ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ലാ വി​ജ​യ​കു​മാ​ർ, ചേ​ർ​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി സ​ണ്ണി, പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ് നി​ഖി​ൽ, പ​ള്ളി​പ്പു​റം ആ​ല​പ്പാ​ട് കോ​ൾ​ഫാ​മി​ംഗ് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് സി.​എ​സ് പ​വ​ന​ൻ, സിപിഐ പാ​റ​ളം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ബാ​ഷ് മാ​രാ​ത്ത്, ഡോ. ​കെ വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts