ഫേസ്ബുക്കിന് സുഖിച്ചില്ല, മണിക്കുട്ടനെ കൊച്ചുണ്ണിയാക്കി പോസ്റ്റിട്ടു, ആര്‍ജെയുടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഫേസ്ബുക്ക്, ഇനിയും പുകഴ്ത്തുമെന്ന് നീനു, സോഷ്യല്‍മീഡിയയില്‍ കൊച്ചുണ്ണി വിവാദം

കായംകുളം കൊച്ചുണ്ണി സിനിമയിലെ നിവിന്‍ പോളിയുടെ കൊച്ചുണ്ണിയേക്കാള്‍ തനിക്കിഷ്ടം സീരിയലിലെ മണിക്കുട്ടന്റെ കൊച്ചുണ്ണിയെയാണെന്ന് പോസ്റ്റിട്ടതു മാത്രമേ ആര്‍ജെ നീനുവിന് ഓര്‍മയുള്ളു. പിന്നെയെല്ലാം ഫേസ്ബുക്ക് ചെയ്തു. പോസ്റ്റ് വൈറലായതോടെ ഫേസ്ബുക്ക് തന്നെ ഡിലീറ്റ് ചെയ്തു. ‘കണ്ടന്റ് ഇന്‍ഫ്രിഞ്ച്മെന്റ്’ എന്ന വിശദീകരണത്തോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. പോസ്റ്റ് ഡിലീറ്റ് ചെയ്തതിനു പിന്നാലെ മാസ് റിപ്പോര്‍ട്ടിങ് കാരണമാണ് ഇത് സംഭവിച്ചതെന്നും ഫേസ്ബുക്ക് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് നീനു ലൈവിലെത്തി.

തന്റെ മനസില്‍ അന്നും ഇന്നും എന്റെ മനസില്‍ കായംകുളം കൊച്ചുണ്ണി അന്ന് സീരിയലില്‍ കണ്ട മണികുട്ടന്‍ തന്നെയാണ്..’ ഫെയ്‌സ്ബുക്കില്‍ കുറിച്ച ഈ പോസ്റ്റാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചത്. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞത് ആരെയും താഴ്ത്തി കെട്ടാന്‍ അല്ലെന്നും നീനു പറയുന്നു.

‘തീപാറുന്ന കണ്ണുകളും അദ്ഭുതപ്പെടുത്തുന്ന മെയ്‌വഴക്കവുമായി ഉശിരുള്ള ഒരു കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു സീരിയലിലെ മണിക്കുട്ടന്‍. ഞാന്‍ ഒരുപാട് തവണയോര്‍ത്തു ഇന്ന് കായംകുളം കൊച്ചുണ്ണി സിനിമ കണ്ടപ്പോള്‍. നിങ്ങള്‍ അതില്‍ തകര്‍ത്തു മണിക്കുട്ടാ. നിങ്ങളാണ് എന്റെ കായംകുളം കൊച്ചുണ്ണി.’ ഇതായിരുന്നു നീനുവിന്റെ പോസ്റ്റ്. താന്‍ മണിക്കുട്ടന്റെ അടുത്ത സുഹൃത്താണെന്നും മണിക്കുട്ടനോട് നേരിട്ടുപറഞ്ഞാണ് ഇത്തരം ഒരു പോസ്റ്റ് ഇട്ടതെന്നും അവര്‍ പറഞ്ഞു.

Related posts